ഇവിടെ നിന്ന് തുടങ്ങുന്നു അനൈക്യം
ആഗസ്റ്റ് 15 , പതിവുപോലെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലഹരിയിലാണ്. രാവിലെ നാട്ടിലേക്ക് ഇറങ്ങിയാല്‍ പലയിടങ്ങളിലായി ഉയര്ന്നുനില്ക്കുന്ന ദേശീയപതാക കാണാം. അഭിമാനമുണര്‍ത്തുന്ന കാഴ്ച തന്നെയാണ് അത്. പക്ഷേ, ആശങ്കാജനകമായ മറ്റൊരു കാര്യം ഒരു നാട്ടില്‍ തന്നെ വ്യത്യസ്തമായ കോണുകളില്‍ ഇന്ത്യയുടെ അഭിമാനമായ ദേശീയ പതാക ഉയരുമ്പോള്‍ അതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് നമുക്കിടയിലുള്ള അനൈക്യത്തെയാണ്. ഓരോ ദേശസ്നേഹിയുടേയും അഭിമാനമായ ആ ദേശീയ പതാകയെ എന്തുകൊണ്ട് നമുക്കൊരുമിച്ച് ഉയര്‍ത്താന്‍ സാധിക്കുന്നില്ല. ഒരു നാട്ടിലെ തന്നെ വ്യത്യസ്ത മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകള്‍ പതാകയുയര്‍ത്തുന്ന സ്ഥാനത്ത് എല്ലാവരും ഒരുമിച്ച് ഒരിടത്ത് പതാകയുയര്‍ത്തി ഒരു നാടിന്റെ ഉല്‍സവമാക്കി ഐക്യത്തോടെ ആഘോഷിക്കാന്‍ വരും വര്‍ഷങ്ങളിലെങ്കിലും നമുക്ക് സാധിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."