HOME
DETAILS

പാവപ്പെട്ടവരുടെ പടനായകന്മാര്‍

  
backup
August 20 2017 | 02:08 AM

%e0%b4%aa%e0%b4%be%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%9f%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b4%a8

ദരിദ്രജനതയുടെ വിമോചനത്തിനും ക്ഷേമത്തിനും വേണ്ടി പോരാടിയാണു ലോകത്തെവിടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നതെന്നതു കടുത്ത കമ്യൂണിസ്റ്റ്‌വിരുദ്ധ മൂരാച്ചികള്‍പോലും സമ്മതിക്കുന്ന കാര്യമാണ്. ജന്മിമാരുടെ ഭൂമി പിടിച്ചെടുത്തും പത്തായപ്പുരകള്‍ കൈയേറിയും പാവങ്ങള്‍ക്കു വിതരണംചെയ്ത നിരവധി സംഭവങ്ങള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ട്. 

 

ഇതുപോലെ നിയമം ലംഘിച്ചു നടത്തിയ പലതരം സമരങ്ങളുണ്ട്. പിന്നീട്, ഭരണം കിട്ടി അധികാരരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്കു വന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അത്തരം പരിപാടികളൊക്കെ നിര്‍ത്തിയെങ്കിലും നക്‌സലൈറ്റുകളെന്ന കുലംകുത്തികള്‍ ഇപ്പോഴും അതു തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ അവരെല്ലാം മുഖ്യധാരക്കാരുടെ കണ്ണിലെ കരടുമാണ്.


മുഖ്യധാരാ കമ്യൂണിസ്റ്റുകള്‍ ഇത്തരം സമരങ്ങളൊക്കെ നിര്‍ത്തി നല്ലപിള്ളകളായെങ്കിലും അവരുടെ മുന്നണിയില്‍ വന്നവര്‍ക്കു പാവങ്ങളെ അങ്ങനെയങ്ങു മറക്കാന്‍ പറ്റില്ലല്ലോ. മുന്നണിയില്‍ വന്നുചേര്‍ന്നവരില്‍ പാവങ്ങളുടെ ദുര്‍ഗതിയോര്‍ത്തു വേദനിക്കുന്ന ചില സമ്പന്നരുണ്ട്. ദരിദ്രജനതയുടെ സങ്കടമോര്‍ത്ത് ഉറക്കം നഷ്ടമായവര്‍.


ദരിദ്രവിമോചനത്തിനുള്ള മാര്‍ഗമെന്ന നിലയിലാണ് അവര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പഴയകാല സമരമുറകളിലേയ്ക്കു തിരിഞ്ഞത്. സര്‍ക്കാര്‍ഭൂമിയും കായല്‍നിലവുമൊക്കെ കൈയേറിയും ബൂര്‍ഷ്വാഭരണകൂട നിയമങ്ങള്‍ ലംഘിച്ചുമൊക്കെ പാവങ്ങള്‍ക്കുവേണ്ടി അവര്‍ നടത്തുന്ന ധീരോദാത്തസമരത്തെയാണിപ്പോള്‍ വലതുപക്ഷ പിന്തിരിപ്പന്മാര്‍ കുറ്റപ്പെടുത്തുന്നത്.
ഇടതുപക്ഷത്തെ വിപ്ലവകാരികളായ സമ്പന്നരില്‍ പ്രമുഖനാണു മന്ത്രി തോമസ് ചാണ്ടി. ഗള്‍ഫിലും കേരളത്തിലുമൊക്കെയായി വന്‍ബിസിനസുകള്‍ നടത്തുന്ന അദ്ദേഹം നിസ്വവര്‍ഗത്തെയോര്‍ത്തു മനംനൊന്താണു കെ. മുരളീധരന്റെ കൂട്ടുവിട്ട് ഇടതുപക്ഷത്തെത്തിയത്. അന്നുമുതല്‍ അദ്ദേഹം നിസ്വവര്‍ഗവിമോചനത്തിനായുള്ള സന്ധിയില്ലാസമരത്തിലാണ്.


ഈ പോരാട്ടത്തിന്റെ പേരിലാണ് അദ്ദേഹം കായല്‍ കൈയേറിയെന്നും രണ്ട് എം.പിമാരുടെ ഫണ്ടുപയോഗിച്ചു സ്വന്തം റിസോര്‍ട്ടിലേയ്ക്കു റോഡുണ്ടാക്കിയെന്നുമൊക്കെ പറഞ്ഞു ചില ബൂര്‍ഷ്വാപാര്‍ട്ടിക്കാരും കോര്‍പറേറ്റ് ഭീമന്മാര്‍ നടത്തുന്ന മാധ്യമങ്ങളും ബഹളംവയ്ക്കുന്നത്. നാട്ടുകാര്‍ക്കുവേണ്ടിയാണു റോഡുണ്ടാക്കിയതെന്നു ചാണ്ടി പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. നാട്ടുകാര്‍ക്കെല്ലാം ഉപകാരപ്പെടുന്ന റോഡ്, ജീവിക്കാന്‍ വേണ്ടി റിസോര്‍ട്ട് നടത്തുന്ന നാട്ടുകാരന്‍കൂടിയായ ചാണ്ടിക്കും ഉപകാരപ്പെടുന്നതില്‍ കുറ്റംപറയാനാവില്ലല്ലോ.
കായല്‍ കൈയേറിയെന്നാണു മറ്റൊരാരോപണം. അതു സത്യസന്ധനായ ചാണ്ടി ആവര്‍ത്തിച്ചു നിഷേധിച്ചിട്ടും ബൂര്‍ഷ്വാമാധ്യമങ്ങള്‍ വിശ്വസിക്കുന്നില്ല. ഇനി കൈയേറിയാല്‍തന്നെയും കുറ്റംപറയാനാവില്ല. വിപ്ലവപ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതം നടത്തേണ്ടതല്ല. വിപ്ലവപ്പോരാട്ടത്തില്‍ നിയമം ലംഘിക്കേണ്ടി വരും. ഗാന്ധിജി പോലും നിയമം ലംഘിച്ചിട്ടുണ്ട്. ചാണ്ടി മാത്രം അതു ചെയ്യാന്‍ പാടില്ലെന്നു പറയുന്നതില്‍ ന്യായമില്ല.
തെരഞ്ഞെടുപ്പു നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ സ്വത്തുവിവരത്തില്‍ റിസോര്‍ട്ടിലെ മുതല്‍മുടക്കു കാണിച്ചിട്ടില്ലെന്നാണു മറ്റൊരാരോപണം. അതിലും ഇടതുപക്ഷക്കാരെ കുറ്റപ്പെടുത്താനാവില്ല. ബൂര്‍ഷ്വാ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിപ്ലവകാരികള്‍ക്കു പണ്ടേ വിശ്വാസമില്ല. വിപ്ലവത്തിലേയ്ക്കുള്ള കുറുക്കുവഴി എന്ന നിലയില്‍ മറ്റുള്ള ഇടതുപക്ഷക്കാരെപ്പോലെ ചാണ്ടിയും മനസ്സില്ലാമനസ്സോടെ തെരഞ്ഞെടുപ്പിനു നില്‍ക്കുന്നു എന്നുമാത്രം.


നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറാണ് ആരോപണവിധേയനായ മറ്റൊരു സമ്പന്നവിപ്ലവകാരി. കക്കാടംപൊയിലില്‍ നിയമം ലംഘിച്ച് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. ഫയര്‍ ഫോഴ്‌സിന്റേതടക്കം കിട്ടേണ്ട പല അനുമതികളും നേടാതെയും പരിസ്ഥിതിനിയമങ്ങള്‍ ലംഘിച്ചുമാണ് പാര്‍ക്ക് നിര്‍മിച്ചതെന്നാണു ബൂര്‍ഷ്വാമാധ്യമങ്ങളുടെ കണ്ടെത്തല്‍.
നാട്ടിലെ പാവങ്ങള്‍ക്കുവേണ്ടിയാണു താനിതു ചെയ്തതെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ട്. ഈ പാര്‍ക്ക് വന്നതോടെ പരിസരത്തുള്ള പാവപ്പെട്ടവരുടെ ഭൂമിക്കെല്ലാം വില കൂടി. ഇതത്ര ചെറിയ കാര്യമൊന്നുമല്ലല്ലോ. വിപ്ലവപ്രവര്‍ത്തനത്തിന്റെ നൂതനമുറകളിലൊന്നാണിത്. പിന്നെ പാവപ്പെട്ടവരെ സഹായിക്കാനിറങ്ങുമ്പോള്‍ എല്ലാ നിയമങ്ങളും പാലിക്കാനൊന്നും സാധിച്ചുകൊള്ളണമെന്നില്ല.


ഇവര്‍ക്കു പാവപ്പെട്ടവരോടുള്ള പ്രതിബദ്ധത ശരിക്കും മനസ്സിലാക്കിത്തന്നെയാണ് ഇവര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. കൂടെനില്‍ക്കുന്ന പാവപ്പെട്ടവരുടെ പടനായകരെ വിപ്ലവകാരിയായ ഒരു മുഖ്യമന്ത്രിക്കും തള്ളിപ്പറയാനാവില്ല. ഇതൊക്കെ കണ്ട് ആളുകളും ബൂര്‍ഷ്വാമാധ്യമങ്ങളുമൊക്കെ പലതും പറയും. അവരോടൊക്കെ ധൈര്യപൂര്‍വം കടക്ക് പുറത്ത് എന്നു പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.


സോളാറിന്റെയും ബാര്‍കോഴയുടെയുമൊക്കെ പേരില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോടു ചെയ്തതുപോലെ നാട്ടുകാര്‍ ഇതിന്റെയൊക്കെ പേരില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഈ സര്‍ക്കാരിനെതിരെയും വിധിയെഴുതിയെന്നുവരും. അതോര്‍ത്തൊന്നും കുലുങ്ങരുത്. തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന് അധികാരം അത്രവലിയ കാര്യമൊന്നുമല്ലല്ലോ.

 



മന്ത്രി ചാണ്ടിയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നുണ്ടെങ്കിലും മന്ത്രിയുടെ പാര്‍ട്ടിയായ എന്‍.സി.പിയിലെ അവസ്ഥ അതൊന്നുമല്ല. കിട്ടിയ അവസരമുപയോഗിച്ചു മന്ത്രിയുടെ കസേര മറിച്ചിടാന്‍ പാരപണിയുകയാണു ചിലര്‍. തുടക്കത്തില്‍ പാര്‍ട്ടിയുടെ മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ ഫോണ്‍കെണിയെന്നും തേന്‍കെണിയെന്നുമൊക്കെ പറയുന്ന കുരുക്കില്‍പെട്ടു രാജിവച്ചതിനെ തുടര്‍ന്നാണല്ലോ ചാണ്ടി മന്ത്രിയായത്. മന്ത്രിസ്ഥാനം പോയെങ്കിലും പാര്‍ട്ടിക്കാരില്‍ വലിയൊരു വിഭാഗത്തിനു ശശീന്ദ്രന്‍ ഇപ്പോഴും വളരെ പ്രിയപ്പെട്ടയാളാണ്.


അദ്ദേഹത്തെ 'പൂച്ചക്കുട്ടി'യെ വിട്ട് വീഴ്ത്തിയതു ചാണ്ടിയാണെന്നു വിശ്വസിക്കുന്നവര്‍ ഏറെയുണ്ട് ആ പാര്‍ട്ടിയില്‍. തിരിച്ചൊരു പണികൊടുക്കാന്‍ നല്ലൊരു അവസരമാണ് അവര്‍ക്കു കിട്ടിയിരിക്കുന്നത്. അതു പരമാവധി ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടിയിലെ ചില പ്രമുഖര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. എങ്ങനെയെങ്കിലും ചാണ്ടിയെ വീഴ്ത്താനും അതു സാധിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്തി അവരിലധിമാളുകളും പണ്ടു പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്-എസിലേയ്ക്കു തിരിച്ചുപോകാനുമൊക്കെയുള്ള ആലോചനയാണിപ്പോള്‍.
അതിന്റെ ആദ്യവെടി മുഴങ്ങിക്കഴിഞ്ഞു. പലതരം പിളര്‍പ്പുകളും ലയനങ്ങളുമൊക്കെ കഴിഞ്ഞാണല്ലോ കേരളത്തിലെ ഇപ്പോഴത്തെ എന്‍.സി.പി രൂപംകൊണ്ടത്. പിളര്‍പ്പില്‍ നല്ല പരിചയമുള്ള അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിളരാം. ഏതു പാര്‍ട്ടിയിലും ലയിക്കാം. ഏതായാലും കടന്നപ്പള്ളിക്കു നല്ലകാലം വരുന്നുവെന്നാണു തോന്നുന്നത്.


പാവങ്ങളെ ഇത്രയധികം സ്‌നേഹിക്കുന്ന ചാണ്ടിയെപ്പോലുള്ള ഒരു വിപ്ലവകാരിയെ മുഖ്യമന്ത്രി ചെയ്തതുപോലെ ന്യായീകരിക്കാന്‍ എന്‍.സി.പിക്കാര്‍ക്കു ബുദ്ധിമുട്ടു കാണും. പേരില്‍ നാഷണലിസ്റ്റ് എന്നൊക്കെ ഉണ്ടെങ്കിലും എന്‍.സി.പിയും ഒരു കോണ്‍ഗ്രസ് തന്നെയാണല്ലോ. പാര്‍ട്ടിയെന്ന നിലയില്‍ വലിയ ഓഫീസുകളും മന്ദിരങ്ങളുമൊന്നുമില്ലെങ്കിലും ഇടതുപക്ഷ ഭാഷയില്‍ ബൂര്‍ഷ്വാ പാര്‍ട്ടിയാണത്. ചാണ്ടി പാവങ്ങള്‍ക്കു വേണ്ടി നടത്തുന്ന റിസോര്‍ട്ട് വിപ്ലവം അവര്‍ക്കു ദഹിക്കാതെ പോകുന്നത് സ്വാഭാവികം. കാട്ടുകോഴിക്കെന്തു വാവും സംക്രാന്തിയും എന്നൊക്കെ പറയുന്നതുപോലെ കോണ്‍ഗ്രസുകാര്‍ക്കെന്തു പാവങ്ങള്‍, എന്തു വിപ്ലവം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  4 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  4 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  5 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  5 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  6 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  6 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  7 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  7 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  8 hours ago