സ്വത്ത് തട്ടിയെടുത്ത കേസ്: അഭിഭാഷകയും ഭര്‍ത്താവും റിമാന്‍ഡില്‍
പയ്യന്നൂര്‍ (കണ്ണൂര്‍): തളിപ്പറമ്പ് തൃച്ചംബരത്തെ റിട്ട. സഹകരണവകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ പുതുക്കുളങ്ങര ബാലകൃഷ്ണന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി പയ്യന്നൂര്‍ ബാറിലെ അഭിഭാഷക കെ.വി.ശൈലജ, രണ്ടാംപ്രതിയും ശൈലജയുടെ ഭര്‍ത്താവുമായ പി. കൃഷ്ണകുമാര്‍ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച ഇവര്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസില്‍ കീഴടങ്ങിയിരുന്നു. ഇന്നലെ ഉച്ചയോടെയാണു പ്രതികളെ പയ്യന്നൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയത്. ശൈലജയേയും ഭര്‍ത്താവിനെയും എത്തിച്ചതറിഞ്ഞ് നിരവധി പേര് കോടതി പരിസരത്തെത്തി. ഇന്നലെ രാവിലെ ശൈലജയുടെ സഹോദരിയും കേസിലെ മൂന്നാംപ്രതിയുമായ കെ.വി.ജാനകിയെ സ്റ്റേഷനിലെത്തിച്ച് പ്രതികളെ ചോദ്യംചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്കിയ ജാനകി സഹോദരിയായ ശൈലജയെ കണ്ടഭാവം നടിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."