തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് നാളെ യൂത്ത് ലീഗ് മാര്‍ച്ച്
കോഴിക്കോട്: കൈയേറ്റ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മിക്കുകയും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്വന്തം റിസോര്‍ട്ടിലേക്ക് റോഡ് പണിയുകയും ചെയ്ത മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് യൂത്ത് ലീഗ് നാളെ മാര്‍ച്ച് നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസും പറഞ്ഞു. മാര്‍ച്ച് രാവിലെ പത്ത് മണിക്ക് ആലപ്പുഴ മുല്ലക്കല്‍ സീറോ ജങ്ഷനില്‍ നിന്നു ആരംഭിക്കും.
തോമസ് ചാണ്ടിയുടെ അഴിമതിയുടെ പങ്കുകാരനായി മുഖ്യമന്ത്രി മാറിയിട്ടില്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ ആര്‍ജ്ജവം കാണിക്കണം. സ്വന്തം റിസോര്‍ട്ടിലേക്ക് നിര്‍മിച്ച റോഡിന് ചെലവഴിച്ച സര്‍ക്കാര്‍ ഫണ്ട് തോമസ് ചാണ്ടിയില്‍ നിന്നും തിരിച്ചു പിടിക്കണം. കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."