HOME
DETAILS
MAL
തോമസ്ചാണ്ടിക്കെതിരേയുള്ള ആരോപണം രാഷ്ട്രീയപ്രേരിതം: കോടിയേരി
backup
August 20 2017 | 03:08 AM
തിരുവനന്തപുരം: തോമസ്ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിയായ ശേഷമാണ് തോമസ് ചാണ്ടിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ല. നേരത്തെ ഉണ്ടായ വിഷയങ്ങള്‍ അദ്ദേഹം മന്ത്രിയായ ശേഷം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ദുരുദ്ദേശ്യമുണ്ട്. എന്‍.സി.പിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആ പാര്‍ട്ടിക്ക് അറിയാമെന്നും അതില്‍ മറ്റാരും ഇടപെടേണ്ട കാര്യമില്ലെന്നും കോടിയേരി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."