മാധ്യമപ്രവര്‍ത്തകരെ തടയുന്നത് ജനാധിപത്യത്തെ ശാക്തീകരിക്കില്ല: മന്ത്രി കെ. രാജു
കൊല്ലം: മുഖ്യമന്ത്രിയുടെ 'കടക്ക് പുറത്ത് 'ആക്രോശത്തില്‍ വനംമന്ത്രിയുടെ തിരുത്ത്. വാര്‍ത്തകളെടുക്കാന്‍ വരുന്ന മാധ്യമപ്രവര്‍ത്തകരെ തടയുന്നത് ജനാധിപത്യത്തെ ശാക്തീകരിക്കില്ലെന്നും കോടതി റിപ്പോര്‍ട്ടിങിനെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും വനംമന്ത്രി കെ. രാജു പറഞ്ഞു. കേരളശബ്ദം സ്ഥാപകനായിരുന്ന ആര്‍. കൃഷ്ണസ്വാമി റെഡ്യാരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം കേരളകൗമുദി ന്യൂസ് എഡിറ്റര്‍ വി.എസ് രാജേഷിന് സമ്മാനിക്കുകയായിരുന്നു മന്ത്രി.
ജനാധിപത്യം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് മാധ്യമങ്ങള്‍.
കോടതികളില്‍ നടക്കുന്ന വാദങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. മാധ്യമങ്ങളിലൂടെയാണ് ഈ വിവരങ്ങളെല്ലാം ജനമറിയുന്നത്. സ്വന്തം കക്ഷിക്കുവേണ്ടി അഭിഭാഷകര്‍ ചില വസ്തുതകള്‍ മറച്ചുവയ്ക്കാം.
ഇക്കാര്യത്തില്‍ ജഡ്ജിയുടെ മറുപടിയടക്കം ജനങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. അതാണ് ജനാധിപത്യത്തെ പൂര്‍ണതയിലെത്തിക്കുന്നതെന്നും ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."