HOME
DETAILS
MAL
പി.ഡി.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
backup
August 20 2017 | 03:08 AM
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി) പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മുഹമ്മദ് ഇഷാഖ് പരായ് എന്നയാളാണു വെടിയേറ്റു മരിച്ചത്.
അനന്ത്‌നാഗിലെ ഡയല്‍ഗാമില്‍ വീടിനടുത്തുവച്ചാണ് സംഭവം. ഭീകരരെന്നു സംശയിക്കുന്നവരാണ് കൊലപാതകത്തിനു പിന്നിലുള്ളതെന്നാണു സംശയിക്കുന്നത്. വെടിയേറ്റ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷഇക്കാനായില്ല.
ഈ വര്‍ഷം തുടക്കത്തില്‍ മൂന്ന് പി.ഡി.പി പ്രവര്‍ത്തകര്‍ക്കു വെടിയേറ്റിരുന്നു. ഇവരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. പി.ഡി.പി ജില്ലാ പ്രസിഡന്റായിരുന്ന അബ്ദുല്‍ ഗനി ദറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."