തലസീമിയബാധിതര്ക്ക് മെഡിക്കലില്‍ വികലാംഗ ക്വാട്ടയില്‍ പ്രവേശനം നല്‍കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന തലസീമിയ രോഗം ബാധിച്ചവര്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിനും കൗണ്‍സലിങ്ങിനും ഭിന്നശേഷിക്കാരുടെ ക്വാട്ടയില്‍ പ്രവേശനം നല്‍കണമെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം ഖാന്‍വില്‍കാര്‍, എം.എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
2016ലെ വികലാംഗ നിയമത്തില്‍ തലസീമിയ അടക്കം 21 രോഗങ്ങള്‍ അംഗപരിമിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഛത്തിസ്ഗഡില്‍നിന്നുള്ള തലസീമിയ മേജര്‍ ബാധിതനായ ഹരജിക്കാരന്റെ കേസ് പരിഗണിച്ച കോടതി, കഴിഞ്ഞയാഴ്ച വിഷയം പരിശോധിക്കാനായി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിക്കവെയാണു കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എതിര്‍ക്കുന്നില്ലെങ്കില്‍ ഉദ്യോഗാര്‍ഥി ആഗ്രഹിക്കുന്ന കോഴ്സില്‍ പ്രവേശനം നല്കാന് തങ്ങള്‍ തയാറാണെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ തീരുമാനമെടുക്കേണ്ടത് കോടതിയുടെ വിവേചനാധികാരമാണെന്നായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."