ദേശീയ പവര്‍ലിഫ്റ്റിങ്: ആറാം തവണയും റെയില്‍വേസ്
ആലപ്പുഴ: 42-ാമത് ദേശീയ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ആറാംവര്‍ഷവും പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യന്‍ റെയില്‍വേ ഓവറോള്‍ കിരീടം കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ 60 പോയിന്റുകളാണ് റെയില്‍വേ നേടിയത്. 37, 39 പോയിന്റ് വീതം നേടി മഹാരാഷ്ട്രയും, ഡല്‍ഹിയും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ യഥാക്രമം 57, 45, 34 പോയിന്റുകള്‍ വീതം നേടി റെയില്‍വെ, തമിഴ്നാട്, പഞ്ചാബ് ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഓവറോള്‍ കീരീടം 117 പോയിന്റ് നേടിക്കൊണ്ട് റെയില്‍വേയും 77 പോയിന്റ് നേടിക്കൊണ്ട് രണ്ടാം സ്ഥാനം തമിഴ്നാടും 70 പോയിന്റോടെ മൂന്നാം സ്ഥാനം മഹാരാഷ്ട്രയും കരസ്ഥമാക്കി.സ്ട്രോങ് മാന്‍ ഓഫ് ഇന്ത്യയായി റെയില്‍വേയുടെ മലയാളി താരം പി. സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.
റെയില്‍വേ താരമായ അഞ്ജലി കുമാരി സ്ട്രോങ് വുമണ്‍ ഓഫ് ഇന്ത്യയായും തെരഞ്ഞെടുക്കപ്പെട്ടു. എക്യുപ്പ്ഡ് വിഭാഗത്തില്‍ ഓവറോള്‍ കിരീടം 97 പോയിന്റ് നേടി ഒഡിഷ സ്വന്തമാക്കി. 82, 78 പോയിന്റോടെ മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പുരുഷ വിഭാഗത്തില്‍ 49 പോയിന്റോടെ കര്‍ണാടക ടീം ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി. 43 പോയിന്റ് നേടി മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 40 പോയിന്റ് നേടി ഒഡിഷ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ 59 പോയിന്റുമായി ഒഡിഷ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി. 39 പോയിന്റ് നേടിയ മഹാരാഷ്ട്ര രണ്ടും 31 പോയിന്റുമായി രാജസ്ഥാന് മൂന്നും സ്ഥാനം കരസ്ഥമാക്കി.
എക്യുപ്പ്ഡ് പുരുഷ വിഭാഗത്തില്‍ ബെസ്റ്റ് ലിഫ്റ്ററായി ഉത്തരാഖണ്ഡിന്റെ അമിത്കുമാറും വനിതാ വിഭാഗത്തില്‍ ഹരിയാനയുടെ റീനുവും തെരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനം മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അര്‍ജ്ജുന അവാര്‍ഡ് ജേതാക്കളായ സുബ്രതാ ദത്ത, സജീവന് ഭാസ്കരന്, ടി.വി പോളി എന്നിവരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."