മാരാമുറ്റം നടപ്പാലം പുനര്‍നിര്‍മിച്ചു
പൊന്നാനി: പഞ്ചായത്ത് അധികൃതര്‍ കൈയൊഴിഞ്ഞ പുറങ്ങ് മാരാമുറ്റം നടപ്പാലം നാട്ടുകാരുടെ കൂട്ടായ്മയില്‍ പുനര്‍നിര്‍മിച്ചു. വെളിയങ്കോട്-മാറഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാരാമുറ്റം താല്‍ക്കാലിക നടപ്പാലമാണ് നാട്ടുകാര്‍ ഏറ്റെടുത്ത് പുനര്‍നിര്‍മിച്ചത്.
വെളിയങ്കോട് ചീര്‍പ്പിനോട് അടുത്തായി കനോലി കനാലിന് കുറുകെ ബൈക്കുകള്‍ക്ക് കടന്നുപോകാവുന്ന രീതിയിലാണ് അഞ്ചുവര്‍ഷം മുമ്പ് പാലം നിര്‍മിച്ചത്. മാറഞ്ചേരി പഞ്ചായത്തും കനാലിന്റെ ഇരു കരകളിലും താമസിക്കുന്നവരും ചേര്‍ന്നാണ് അന്ന് പാലം നിര്‍മിച്ചത് .
വര്‍ഷംതോറും ഇതിന്റെ നവീകരണ പ്രവൃത്തി നടത്തുന്നതിനായി മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തുകളുടെ സഹകരണമുണ്ടായിരുന്നെങ്കിലും ഇത്തവണ ഇരുപഞ്ചായത്തും കൈയൊഴിഞ്ഞു. ഒന്നര വര്‍ഷമായിട്ടും ' തകര്‍ച്ചയിലായ നടപ്പാലം പുനര്‍ നിര്മിക്കാത്തതിനെത്തുടര്ന്നാണ് നാട്ടുകാര്‍ സ്വന്തം ചെലവില്‍ പുനര്‍ നിര്‍മിച്ചത്. കോണ്‍ക്രീറ്റ് തൂണുകള്‍, കവുങ്ങ്, മുള എന്നിവ ഉപയോഗിച്ചാണ് പാലം നവീകരിച്ചത്. എണ്‍പതിനായിരം രൂപയാണ് ചെലവ് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."