ദ്രോണാചാര്യ: സത്യനാരായണയെ പട്ടികയില്‍നിന്ന് ഒഴിവാക്കി
ന്യൂഡല്‍ഹി: ദ്രോണാചാര്യ പുരസ്കാര പട്ടികയില്‍ നിന്ന് പാരാ സ്പോര്‍ട്സ് പരിശീലകന് സത്യനാരായണയെ കേന്ദ്ര കായിക മന്ത്രാലയം പുറത്താക്കി. അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസുള്ളതിനാലാണ് പട്ടികയില്‍ നിന്നൊഴിവാക്കിയത്. അതേസമയം പട്ടികയില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. അര്‍ജുന അവാര്‍ഡ് പട്ടികയിലും കാര്യമായ മാറ്റങ്ങളില്ല.
അതേസമയം ടെന്നീസ് താരം രോഹന് ബൊപ്പണ്ണയുടെയും വെയ്റ്റ്ലിഫ്റ്റിങ് താരം സഞ്ജിത ചാനുവിന്റെയും പേരുകള്‍ അര്‍ജുന അവാര്‍ഡിനായി പരിഗണിക്കാന്‍ സാധ്യതയില്ല.
അവസാന നിമിഷമാണ് ഇരുവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നത്.
പാരാലിംപിക് ഹൈജംപ് താരം മാരിയപ്പന് തങ്കവേലുവിന്റെ പരിശീലകനാണ് സത്യനാരായണ. റിയോ പാരാലിംപിക്സില്‍ സ്വര്‍ണം നേടാന്‍ തങ്കവേലുവിന് സാധിച്ചിരുന്നു. തങ്കവേലുവിന്റെ പേര് അര്‍ജുന അവാര്‍ഡ് പട്ടികയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."