HOME
DETAILS
MAL
ബഹിഷ്ക്കരണം ഭയന്ന് ട്രംപ് അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നു
backup
August 20 2017 | 03:08 AM
വാഷിങ്ടണ്‍: ബഹിഷ്കരണവും പ്രതിഷേധവും ഭയന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ചടങ്ങ് ഉപേക്ഷിച്ചു. കലാ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നാണ് ട്രംപ് വിട്ടുനിന്നത്. രാഷ്ട്രീയമില്ലാതെ ചടങ്ങ് നടക്കട്ടെയെന്ന് കരുതിയാണ് പ്രസിഡന്റിന്റെ വിട്ടുനില്‍ക്കലെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. കെന്നഡി സെന്ററിലാണ് ചടങ്ങ് നടന്നത്.
ചടങ്ങില്‍ ട്രംപ് പങ്കെടുത്താല്‍ കലാകാരന്മാര് ബഹിഷ്കരിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. അമേരിക്കയിലെ കലാകാരന്മാരുടെ ആജീവനാന്ത അംഗീകാരം നല്കുന്ന ചടങ്ങാണ് നടന്നത്. ചടങ്ങില്‍ പങ്കെടുത്ത മിക്ക കലാകാരന്മാരും ട്രംപിനെതിരേ രൂക്ഷമായി പ്രതികരിച്ച് രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."