സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാക് അധീന കശ്മിരില്‍ വിദ്യാര്‍ഥിറാലി
മുസാഫറാബാദ് ( പാക് അധീന കശ്മിര്): പാക് അധിനിവേശ കശ്മിരില്‍ പാകിസ്താനെതിരേ ജനങ്ങളുടെ പ്രതിഷേധം. സ്വാതന്ത്ര്യം ആവശ്യപ്പെട്ടാണ് ജമ്മു ആന്‍ഡ് കശ്മിര് നാഷനല്‍ സ്റ്റുഡന്‍സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ റാലി നടന്നത്.
പാക് സൈന്യത്തെ വിദേശ സൈന്യമാണെന്നാണ് പ്രതിഷേധക്കാര്‍ വിശേഷിപ്പിച്ചത്. പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പാക് അധീന കശ്മിരിലെ ജന്ഡാലിയിലാണ് പ്രകടനം നടന്നത്. പ്രാദേശിക നേതാവ് ലിയാഖത് ഖാന് നേതൃത്വം നല്കി.
പാകിസ്താന് ഇവിടേക്ക് ഭീകരരെ അയക്കുകയാണെന്നും സമാധാനം തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈമാസം ആദ്യം രാഷ്ട്രീയക്കാരനായ മിസ്ഫാര് ഖാന് പാകിസ്താനെതിരേ രംഗത്തുവന്നിരുന്നു. സാധാരണക്കാര്‍ക്ക് നേരെ സൈന്യം ബലംപ്രയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മേഖലയെ കൊള്ളയടിക്കുന്ന സമീപനമാണ് പാകിസ്താനിലെ രാഷ്ട്രീയക്കാര്‍ ചെയ്യുന്നതെന്നും ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ പാകിസ്താന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണി നേരിട്ടാണ് ഇവിടെ ജീവിക്കുന്നതെന്ന് മറ്റൊരു രാഷ്ട്രീയ നേതാവായ തൈഫൂര്‍ അക്ബര്‍ പറഞ്ഞു.
2016 ലും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ഒരുവിഭാഗം രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."