ജയിലില്‍ കഴിയുന്ന മലയാളി നഴ്സുമാരുടെ മോചനത്തിന് എംബസി ഇടപെടുന്നു
റിയാദ്: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി ജോലി നേടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിയിലായ മലയാളി നഴ്സുമാരുടെ മോചനത്തിന് ഇന്ത്യന്‍ എംബസി ശ്രമം തുടങ്ങി.
സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ അനധികൃതമായി ജോലി നേടിയെടുത്ത കുറ്റത്തിന് രണ്ടണ്ടു മലയാളി നഴ്‌സുമാരാണ് ജില്ലയിലുള്ളത്. സമാനമായ കേസില്‍ പെട്ട ഒരു മാസത്തോളം തടവില്‍ കഴിഞ്ഞിരുന്ന മറ്റൊരു മലയാളി നഴ്‌സിന് നേരത്തെ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കേസ് അവസാനിച്ചാല്‍ മാത്രമേ അവര്‍ക്ക് നാട്ടില്‍ പോകാന്‍ സാധിക്കുകയുള്ളൂ. കോട്ടയം പാല സ്വദേശിനികളായ യുവതികളാണ് ഏജന്റുമാരുടെ ചതിയില്‍പെട്ട് ജയിലിലായത്. റാനിയയിലും, അല്‍ ഖുര്‍മയിലും, താഇഫ് കിങ് ഫൈസല്‍ ആശുപത്രിയിലും ജോലി ചെയ്ത നഴ്‌സുമാരാണ് പിടിയിലായവര്‍. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ വ്യവസ്ഥപ്രകാരം നഴ്‌സുമാര്‍ സഊദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷാലിറ്റി പരിശോധനക്കായി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
ഇങ്ങനെ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ കമ്മിഷന്‍ നടത്തിയ വിശദമായ പരിശോധനയില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെണ്ടത്തുകയായിരുന്നു. ഇവിടെ ജോലി തരപ്പെടുത്താനായി നാട്ടില്‍നിന്നും ഏജന്റുമാരാണ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച നല്‍കിയത്.
കോണ്‍സുലര്‍ സംഘം ഒരു മണിക്കൂറോളം തടവില്‍ കഴിയുന്ന നഴ്‌സുമാരുടെ വിഷയത്തില്‍ താഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
തടവിലുള്ള ഒരാളുടെ കേസില്‍ ആയിരം റിയാല്‍ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റേയാളുടെ കേസില്‍ അടുത്തയാഴ്ചയോടെ വിധി ഉണ്ടാകുമെന്നാണ് അറിയുന്നത് നഴ്‌സുമാരുടെ മോചനത്തിനുവേണ്ടണ്ടി നടപടികളുമായി മുന്നോട്ടുപോകുമെന്ന് കോണ്‍സുലര്‍ സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."