കാര്‍ഷികനയം കര്‍ഷകആത്മഹത്യ വര്‍ധിക്കാനിടയാക്കി: ശ്യാം സുന്ദര്‍
മാവൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കാര്‍ഷികനയം കര്‍ഷക ആത്മഹത്യ വര്ധിക്കാനിടയായെന്ന് സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ശ്യാം സുന്ദര്‍ അഭിപ്രായപ്പെട്ടു.
കാര്‍ഷികരംഗം അവഗണിക്കപ്പെട്ടതിന്റെ വലിയ പ്രത്യാഘാതങ്ങളാണ് സമൂഹം നേരിടുന്നത്. കുറ്റിക്കടവ് ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന മാവൂര്‍ പഞ്ചായത്ത് സ്വതന്ത്ര കര്‍ഷകസംഘം കണ്‍വന്‍ഷനും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര കര്‍ഷകസംഘം പഞ്ചായത്ത് പ്രസിഡന്റ് പി. ബീരാന്‍കുട്ടി അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, തയ്യില്‍ ഹംസ ഹാജി, മാങ്ങാട്ട് അബ്ദുറസാഖ്, ഇസ്മാഈല്‍ മാസ്റ്റര്‍, വി.കെ റസാഖ്, ടി.ടി.എ ഖാദര്‍, കെ. ഉസ്മാന്, യു.എ ഗഫൂര്‍, പി.പി സലാം, ഹുസന്‍ ഗുരുക്കള്‍, കെ.സി ഹസന്‍കുട്ടി, ഒ.സി ഹുസന്‍ പാറയില്‍, യു.കെ കബീര്‍, മമ്മദ് മാസ്റ്റര്‍, ചെറൂപ്പ മുഹമ്മദ്, ടി.വി.എം അബ്ദുല്ല, ടി.കെ അബ്ദുല്ലക്കോയ, പാറയില്‍ സലാം സംസാരിച്ചു. പി.കെ മുനീര്‍ സ്വാഗതവും ഹബീബ് ചെറൂപ്പ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."