സര്‍ഗവസന്തത്തിന്റെ നിറക്കൂട്ടുകള്‍ ചേര്‍ത്ത് 'ദിശ' എട്ടാം വര്‍ഷത്തിലേക്ക്
ചേന്ദമംഗല്ലൂര്‍: സര്‍ഗവൈവിധ്യ ഭാവുകങ്ങളെ വ്യത്യസ്തയോടെ അവതരിപ്പിക്കുകയാണ് ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കുന്ന 'ദിശ' മുഖപത്രം.
സ്‌കൂളില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി വിദ്യാര്‍ഥികളുടെ സര്‍ഗപരിപോഷണത്തിനായി ദിശ പുറത്തിറങ്ങുന്നത്. സര്‍ഗാത്മകതയുടെ പുതിയ തലങ്ങള്‍ വായനക്കാര്‍ക്ക് മുമ്പില്‍ തുറന്നിടുകയാണ് മുഖപത്രം. തിരുവനന്തപുരത്തു നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ദിശയുടെ എഡിറ്റര്‍ നാദിയ സ്‌കൂളിന് അഭിമാനമായിരുന്നു. 'മൃതസഞ്ജീവനി തേടി' എന്ന കവിത മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
1500 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ കുട്ടികളുടെയും സ്‌കൂളിന്റെയും വിശേഷങ്ങളുമായെത്തുന്ന ദിശയെ ഇരുകൈയും നീട്ടിയാണ് കുട്ടികളും രക്ഷിതാക്കളും സ്വീകരിക്കുന്നത്.
ദിശ വിദ്യാര്‍ഥികളില്‍ മാധ്യമപഠനത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ബാലപഠനങ്ങളാണ് ദിശ ലക്ഷ്യംവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി തുടര്‍ച്ചയായ ഓരോ വര്‍ഷങ്ങളിലും കേരളത്തിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ ശില്‍പശാലയും സംഘടിപ്പിക്കുന്നുണ്ട്.
ദിശ മീഡിയാ ക്ലബിന്റെ നേതൃത്വത്തിലാണ് പത്രം ഇറങ്ങുന്നത്. കുട്ടികളടങ്ങുന്ന ഒരു പത്രാധിപ സമിതിയും അധ്യാപകരടങ്ങുന്ന ഒരു ഉപദേശക സമിതിയുമാണ് ദിശയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സ്‌കൂളില്‍ ഇറങ്ങുന്ന മികച്ച ക്ലാസ് മാഗസിനുകള്‍ക്ക് ദിശ പുരസ്‌കാരങ്ങളും നല്‍കുന്നുണ്ട്.
ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മയ്ക്കായി ബാങ്ക്‌മെന്‍സ് ക്ലബ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച കവിതാമത്സരത്തില്‍ വിജയിയായ ഹാബീല്‍ അഹമ്മദാണ് ഇപ്പോള്‍ ദിശയുടെ എഡിറ്റര്‍. ദിശ മീഡിയാ ക്ലബിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്.
സലീം നടുവണ്ണൂരാണ് ദിശയുടെ നിലവിലെ കണ്‍വീനര്‍. ദിശയുടെ ഇരുപത്തിയഞ്ചാം ലക്കം സ്‌കൂള്‍ യുവജനോത്സവ ഉദ്ഘാടനച്ചടങ്ങില്‍ പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."