അംശകച്ചേരിയില്‍ സംഘര്‍ഷം: നാലു പേര്‍ക്ക് പരുക്ക്
എടപ്പാള്‍: വിദ്യാര്‍ഥികളെയും നാട്ടുകാരെയും പുറത്ത് നിന്നെത്തിയ പത്തംഗ സംഘം അക്രമിച്ചത് അംശകച്ചേരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമണത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.
എടപ്പാള്‍ അംശകച്ചേരിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളായ പെരുമ്പിലാവ് സ്വദേശി മുബാറക്ക്(19), അഷ്ഹര്‍(19), റൗഷിന്‍(19), സാദിഖ്(19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ എടപ്പാള്‍ ശുകപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളജില്‍ പ്ലസ്വണ്, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ രൂപപെട്ട സംഘര്‍ഷം കോളജ് അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ചേര്‍ന്നുനടത്തിയ ചര്‍ച്ചയില്‍ പരിഹരിച്ചിരുന്നു.
തുടര്‍ന്ന് കോളജ് വിട്ട് പുറത്തിറങ്ങിയ വിദ്യാര്‍ഥികളെ സംഭവത്തിന്റെ പേരില്‍ പൊന്നാനി അഴീക്കല്‍ സ്വദേശികളായ സംഘം ആക്രമിക്കുകയായിരുന്നു. നാലു ബൈക്കുകളിലായി എത്തിയ ഏഴ് പേരടങ്ങിയ സംഘമാണ് അക്രമണം നടത്തിയത്. അക്രമണം ചോദ്യം ചെയ്ത പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരേയും നാട്ടുകാരെയും സംഘം അക്രമിച്ചു. ഇതിനിടയില്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പി.പി ബിജോയിയേയും വാര്‍ഡ് അംഗം വി.കെ.എ മജീദിനെയും സംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.
മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികളെ ഒടുവില്‍ നാട്ടുകാര്‍ സംഘം ചേര്‍ന്ന് തുരത്തിയോടിക്കുകയായിരുന്നു. അക്രമണത്തിനിടയില്‍ സംഘം വന്ന ഒരു ബൈക്ക് തകര്‍ന്നു.
ഈ ബൈക്ക് ഉപേക്ഷിച്ചാണ് സംഘം രക്ഷപ്പെട്ടത്.അക്രമത്തില്‍ അംശകച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍സി കടയുടെ ചില്ലും അക്രമികള്‍ തകര്‍ത്തു. ചങ്ങരംകുളത്തുനിന്നും പൊന്നാനിയില്‍ നിന്നും പൊലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."