കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക്: സമഗ്ര ഗതാഗത പരിഷ്‌കരണത്തിന് രൂപരേഖ തയാറാക്കി
കുറ്റ്യാടി: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കുറ്റ്യാടി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമഗ്ര രൂപരേഖ തയാറാക്കി. ഉത്സവ സീസണ്‍ അടുത്തതോടെ ഗതാഗതകുരുക്ക് കൂടുതല്‍ രൂക്ഷമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ടൗണില്‍ വിപുലമായ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ വടകര റോഡില്‍ ഫോറസ്റ്റ് ഓഫിസ് വരെയും തൊട്ടില്‍പ്പാലം റോഡില്‍ കയറ്റംവരെയും മരുതോങ്കര റോഡില്‍ ചന്തവയല്‍വരെയും പേരാമ്പ്ര റോഡില്‍ ഊരത്ത് റോഡ് വരെയും ഇരുചക്രവാഹനങ്ങളുള്‍പ്പടെയുള്ള എല്ലാവിധ അനധികൃത പാര്‍ക്കിങ്ങും നിരോധിക്കാന്‍ തീരുമാനമായി.
ടൗണില്‍ ആവശ്യമായ സ്ഥലങ്ങളിലെല്ലാം നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കും. പൊതുസ്ഥലത്ത് ട്രാഫിക് തടസമുണ്ടാക്കുന്ന തരത്തില്‍ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കാന്‍ പാടില്ലെന്ന് തീരുമാനമായി. പഴയ സ്റ്റാന്റില്‍ അനധികൃത പാര്‍ക്കിങ് ക്രമീകരണം ഏര്‍പ്പെടുത്തും. സ്റ്റാന്റില്‍ നിന്നു പുറപ്പെടുന്ന ബസുകള്‍ അനുവദിച്ച സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യണം.
റോഡോരങ്ങളില്‍ കൈവരികള്‍ സ്ഥാപിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളില്‍ സീബ്രാലൈനുകള്‍ സ്ഥാപിക്കുന്നതിനും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും പി.ഡബ്ല്യു.ഡിക്ക് നിര്‍ദ്ദേശം നല്‍കും. തുടങ്ങിയ തീരുമാനങ്ങളാണ് യോഗത്തില്‍ ഉണ്ടായത്.
കുറ്റ്യാടി സി.ഐ സുനില്‍കുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍, മറ്റു ജനപ്രതിനിധികള്‍, യൂനിയന്‍ ഭാരവാഹികള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, ഡ്രൈവര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."