കര്‍ഷകദിനം ബഹിഷ്കരിക്കുമെന്ന് കര്‍ഷകര്‍
ചങ്ങരംകുളം: നെല്ല് സംഭരിച്ച പണം മുഴുവന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പൊന്നാനി കോളിലെ കര്‍ഷകര്‍ കര്‍ഷകദിനം ബഹിഷ്കരിക്കും. മൂന്ന് മാസം മുന്‍പ് സപ്ലൈക്കോ വഴി സര്‍ക്കാര്‍ സംഭരിച്ച പുഞ്ച നെല്ലിന്റെ പണമാണ് മുഴുവന്‍ ലഭിക്കാതെ വന്നത്. കിലോഗ്രാമിന് 21 രൂപ 50 പൈസ നിരക്കിലാണ് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ചത്. ഇതില്‍ സംസ്ഥാന വിഹിതമായ ഏഴുരൂപ 40 പൈസ മാത്രമാണ് ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചത്.
ബാക്കി വരുന്ന കേന്ദ്ര വിഹിതമായ 17 രൂപ 10 പൈസ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. മൂന്നു മാസം പിന്നിട്ടിട്ടും സംഭരിച്ച പണം നല്കുന്നതില് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ചിങ്ങം ഒന്നിലെ കര്‍ഷകദിനം ബഹിഷ്കരിക്കാന്‍ പൊന്നാനി കോളിലെ കര്‍ഷകര്‍ തീരുമാനിച്ചത്.കൃഷിഭവനുകള്‍ക്ക് മുന്നില്‍ സമരം നടത്താനും ചങ്ങരംകുളത്ത് ചേര്‍ന്ന പൊന്നാനി കോള്‍ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."