മതേതര ശക്തികളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: മുനവ്വറലി തങ്ങള്‍
തളങ്കര: മോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങളെ അവഗണിച്ചുകൊണ്ടു സംഘ്പരിവാര്‍ അജന്‍ഡകള്‍ നടപ്പാക്കുന്നതില്‍ വ്യാപൃതരായിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍. തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി സംഘടിപ്പിച്ച സ്വാതന്ത്രദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സിദ്ദീഖ് നദ്വി, ബഷീര്‍ വെള്ളിക്കോത്ത്, സി.ടി അഹമ്മദലി, എം.സി ഖമറുദ്ദീന്, എ. അബ്ദുല്‍ റഹ്മാന്, കെ.എ.എം ബശീര്‍, മുക്രി ഇബ്രാഹിം ഹാജി, എം.പി ശാഫി ഹാജി, എല്‍.എ മഹ്മൂദ് ഹാജി, കെ.ഇ.എ അബൂബക്കര്‍, എ.കെ.എം അശ്റഫ്, കെ.എച്ച് അശ്റഫ്, കെ.എം അബ്ദുല്‍ റഹ്മാന്, കെ. മുഹമ്മദ് ഹാജി വെല്‍കം, അശ്റഫ് എടനീര്‍, ടി.ഡി കബീര്‍, യൂനൂസ് അലി ഹുദവി, കെ.സി ഫൈസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."