മൂക്കുപൊത്താതെ നടക്കാന്‍ വയ്യ..! ദേശീയ പാതയോരം ദുര്‍ഗന്ധ പൂരിതം; നടപടിയില്ലാതെ അധികൃതര്‍
കാസര്‍കോട്: ജില്ലയില്‍ ദേശീയ പാതയോരങ്ങള്‍ ദുര്‍ഗന്ധപൂരിതമായി നിലകൊള്ളുമ്പോഴും ഇതിനെതിരേ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം. ദേശീയപാതയോരത്തു രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് ചാക്കുകളിലും മറ്റും പൊതിഞ്ഞു വാഹനങ്ങളില്‍ കൊണ്ടു വന്നു തള്ളുന്ന മാലിന്യങ്ങളാണ് ഇതു വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കു ദുരിതമാകുന്നത്.
ഇത്തരം മാലിന്യ കൂമ്പാരങ്ങളില്‍ കാക്കയും പരുന്തും ഉള്‍പ്പെടെ ഭക്ഷണം തേടുന്നതോടെ മാലിന്യങ്ങള്‍ പൊതിഞ്ഞ ചാക്കുകള്‍ കീറുകയും ഇതിലെ അവശിഷ്ടങ്ങള്‍ പരക്കെ കൊണ്ടിടുകയും ചെയ്യുന്നു. ഇതിനു പുറമേ തെരുവുനായകളും മാലിന്യ കൂമ്പാരത്തില്‍ കടിപിടി കൂടുന്നതോടെ മാലിന്യങ്ങള്‍ പരക്കെ ചിതറുന്നു.
മാലിന്യങ്ങളില്‍ മഴവെള്ളം കൂടി കലരുന്നതോടെ ഇതില്‍ നിന്ന് അസഹ്യനീയമായ ദുര്‍ഗന്ധമാണ് പാതയോരത്തുണ്ടാകുന്നത്. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയും ചാലിങ്കാല്‍ മുതല്‍ കേളോത്തു വരെയും പുല്ലൂര്‍ പാലം മുതല്‍ മൂലക്കണ്ടം വരെയും വളവു തിരിവുകളുള്ള പാതയോരത്ത് മാലിന്യം യഥേഷ്ടം തള്ളുകയാണ്. പാതയോരത്ത് തഴച്ചു വളര്‍ന്നു നില്ക്കുന്ന കുറ്റിക്കാടുകള്‍ വെട്ടിമാറ്റാതെ വന്നതോടെ മാലിന്യക്കെട്ടുകള്‍ ഇവിടെ തള്ളിയാലും പുറമേക്കു കാണാന്‍ സാധിക്കാത്ത നിലയിലാണ്. പാതയോരത്തു രാത്രി കാലങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടിടുന്നവര്ക്കെതിരേ നടപടികളെടുക്കാന്‍ പ്രദേശവാസികള്‍ അധികൃതരോടു പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയുണ്ടാകുല്ലെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."