HOME
DETAILS
MAL
യു.പി ട്രെയിന്‍ അപകടത്തിന് കാരണം അശ്രദ്ധ
backup
August 20 2017 | 06:08 AM
ലക്നോ: ഉത്തര്‍പ്രദേശില്‍ 23പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന് കാരണം അശ്രദ്ധയാണെന്ന് റിപ്പോര്‍ട്ട്. റയില്‍വേ വൃത്തങ്ങള്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.
ട്രെയിന്‍ അപകടം നടന്ന റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നത് എന്ജിന് ഡ്രൈവര്‍ അറിഞ്ഞിരുന്നില്ലെന്നും പാളത്തിലെ വിടവ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്. എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതാണ് ബോഗികള്‍ മറിയാന്‍ ഇടയാക്കിയത്.
മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി 23 മരണം
ന്യൂഡല്‍ഹിയില്‍നിന്ന് 100 കി.മീറ്ററും മുസഫര്‍നഗറില്‍നിന്ന് 40 കി.മീറ്ററും അകലെയുള്ള ഖട്ടൗലിയില്‍ ഇന്നലെ വൈകിട്ട് 5.45ഓടെയാണ് അപകടമുണ്ടായത്. പുരിയില്‍നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."