ലൈഫ് മിഷന്‍ ഭവന പദ്ധതി: കൊണ്ടോട്ടി മണ്ഡലത്തില്‍ അപേക്ഷിച്ച കൂടുതല്‍പേരും കരട് ലിസ്റ്റില്‍ പുറത്ത്
കൊണ്ടോട്ടി: സംസ്ഥാന ലൈഫ് മിഷന്‍ ഭവന പദ്ധതികളുടെ കരട് ഗുണഭോക്തൃ പട്ടികയില്‍ നിന്ന് മണ്ഡലത്തിലെ ഭൂരിഭാഗംപേരും പുറത്ത്. വാഴയൂര്‍, വാഴക്കാട്, പുളിക്കല്‍, മുതുവല്ലൂര്‍, ചീക്കോട്, ചെറുകാവ് പഞ്ചായത്തുകളില്‍നിന്നും കൊണ്ടോട്ടി നഗരസഭയില്‍ നിന്നുമായി മണ്ഡലത്തില്‍ നിന്ന് 7743 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതില്‍ 2035 പേര്‍ മാത്രമാണ് കരട് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. 5675 അപേക്ഷകരും പുറത്തായി.
ചെറുകാവ് പഞ്ചായത്തില്‍ നിന്നാണ് അപേക്ഷകര്‍ ഏറെയുണ്ടായിരുന്നത്.1528 അപേക്ഷകരില്‍ അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 442 അപേക്ഷകള്‍ മാത്രമാണ്. 1086 പേരുടെ അപേക്ഷകളും ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല. ഏറ്റവും കുറവുള്ള ചീക്കോട് പഞ്ചായത്തില്‍ നിന്ന് 908 അപേക്ഷകരില്‍ 212 പേരാണ് ഉള്‍പ്പെട്ടത്. കൊണ്ടോട്ടി നഗരസഭയില്‍ 1120 അപേക്ഷകളില്‍ 477 പേരും വാഴയൂര്‍ പഞ്ചായത്തില്‍ 1113 അപേക്ഷകരില്‍ 285 പേരും വാഴക്കാട് 1176 അപേക്ഷകരില്‍ 180 പേരും മുതുവല്ലൂര്‍ പഞ്ചായത്തില്‍ 754 അപേക്ഷകളില്‍ 231 പേരും പുളിക്കലില്‍ 1114ല്‍ 211 പേരുമാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. അംഗീകരിച്ച പട്ടികയില്‍ അപ്പീലുകള്‍ വര്‍ധിച്ചതിനാല്‍ പുറത്തായവരില്‍ പലര്‍ക്കും അവസരം കൈവരുമെന്ന പ്രതീക്ഷയിലാണ്.
അന്തിമ പട്ടികാ പ്രസിദ്ധീകരണം പരിശോധനക്ക് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.പലരും റേഷന്‍കാര്‍ഡിന്റെ പേരിലാണ് ലിസ്റ്റില്‍ നിന്ന് പുറത്തായത്.ഇതിനെ തുടര്‍ന്നാണ് ലിസ്റ്റില്‍ പരാതികള്‍ ഏറിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."