HOME
DETAILS

റോഡ് കൈയേറ്റത്തില്‍ പ്രതിഷേധം; പുളിക്കല്‍ പഞ്ചായത്ത് 2, 3 വാര്‍ഡ് ഗ്രാമസഭകള്‍ നിര്‍ത്തിവച്ചു

  
backup
August 20 2017 | 06:08 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4


കൊണ്ടോട്ടി: സ്വകാര്യ വ്യക്തിയുടെ റോഡ് കൈയേറ്റത്തില്‍ പ്രതിഷേധിച്ച് പുളിക്കല്‍ പഞ്ചായത്ത് 2,3 വാര്‍ഡ് ഗ്രാമസഭകള്‍ നിര്‍ത്തിവച്ചു. ഒളവട്ടൂര്‍ കോഴിപ്പടി ചക്കുംപൂള ചെറുവട്ടൂര്‍ റോഡാണ് സ്വകാര്യ വ്യക്തി കൈയേറിയത്. നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന ഗ്രാമസഭകള്‍ നാട്ടുകാര്‍ ബഹിഷ്‌കരിച്ചു.
കോഴിപ്പടി ഭാഗത്ത് റോഡിലേക്ക് സ്വകാര്യ വ്യക്തി മതില്‍ ഇറക്കിക്കെട്ടിയ നിലയിലാണ്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും റോഡ് പഞ്ചായത്ത് ആസ്തി റജിസ്റ്ററില്‍ ഉള്‍പ്പെടാത്തതാണെന്നും പറഞ്ഞ് നടപടിയെടുക്കാന്‍ മടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ 8 മീറ്റര്‍ വീതിയുള്ള റോഡ് ആസ്തി റജിസ്റ്ററില്‍ ഉള്‍പ്പെട്ടതാണെന്ന് കണ്ടെത്തിയതായും നാട്ടുകാര്‍ പറഞ്ഞു. മൂന്നാം വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
റോഡില്‍ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഫണ്ടുകള്‍ ചിലവഴിച്ച് പല തവണ നിര്‍മാണ പ്രവൃത്തികള്‍ നടന്നിട്ടുണ്ട്. റോഡിന്റെ 500 മീറ്റര്‍ പുളിക്കല്‍ പഞ്ചായത്തിലും ശേഷിക്കുന്ന ഭാഗം വാഴക്കാട് പഞ്ചായത്ത് പരിധിയിലാണ് ഉള്‍പ്പെടുന്നത്.പഞ്ചായത്ത് ആസ്തി റജിസ്റ്ററില്‍ എട്ടു മീറ്റര്‍ റോഡ് ഉണ്ടായിട്ടും കൈയേറ്റം നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സെക്രട്ടറി കൈക്കൊള്ളുന്നതെന്നാരോപിച്ചാണ് വെള്ളിയാഴ്ച നടന്ന മൂന്നാം വാര്‍ഡ് ഗ്രാമസഭയും ശനിയാഴ്ച നടന്ന രണ്ടാം വാര്‍ഡ് ഗ്രാമസഭയും നാട്ടുകാര്‍ ബഹിഷ്‌കരിച്ചത്. പ്രശ്‌നത്തില്‍ അടിയന്തരമായി നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടേയും മേഖലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടേയും തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago