ഗ്രാമീണ റോഡുകള്‍ ഏറ്റെടുക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കൂടുതല്‍ തുക അനുവദിക്കണം: എം.എല്‍.എ
മങ്കട: സംസ്ഥാനത്തെ പ്രധാന ഗ്രാമീണ പാതകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വിഷയം നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയമായി അവതരിപ്പിച്ച ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ പിന്നീട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നപ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ പക്കലുള്ള ധാരളാം റോഡുകള്‍ ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറി.
ഇങ്ങനെയുള്ള പ്രധാന ജില്ലാ പാതകള്‍ ആവശ്യമായ നവീകരണവും അഭിവൃദ്ധിയുമില്ലാതെ നശിച്ചുപോകുകയാണ്. പൊതുമരാമത്ത് വകുപ്പ് നിഷകര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിച്ചു കൊണ്ടുള്ള ധാരാളം റോഡുകള്‍ കേരളത്തില്‍ ഉണ്ട്. ഇവ മരാമത്ത് വകുപ്പ് ഏറ്റെടുക്കമണമെന്ന ജന പ്രതിനിധികളുടെ ആവശ്യം ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് നിരസിക്കപ്പെടുകയാണ്, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പരിഗണന വേണം. പുതിയ റോഡുകള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ സി.എച്ച് മുഹമ്മദ് കോയ പൊതു മരാമത്ത് മന്ത്രിയായിരുന്ന കാലത്തും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരും കാണിച്ച താല്‍പപര്യം ഈ സര്‍ക്കാരും മാതൃകയാക്കണം. പൊതു മരാമത്ത് വകുപ്പിന്റെ ബജറ്റ് വിഹിതം വര്‍ധിപ്പിച്ച് പുതിയ റോഡുകള്‍ നിര്‍മിക്കുന്നതിനും, നിലവിലുള്ള റോഡുകള്‍ നവീകരിക്കുന്നതിനും യോഗ്യതയുള്ള ഗ്രാമീണ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനും ഉതകുന്ന തരത്തില്‍ കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും മാറ്റി വെക്കുന്ന തരത്തില്‍ ഒരു ഫ്‌ലാഗ് ഷിപ്പ് പ്രോഗ്രാം കൊണ്ടു വരുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."