മന്ത്രവാദ പൂജയുടെ മറവില്‍ ലൈംഗിക പീഡനം; ഒരാള്‍ അറസ്റ്റില്‍
എടപ്പാള്‍: മന്ത്രവാദ പൂജയുടെ മറവില്‍ ദലിത് യുവതിക്കു നേരെ ലൈംഗിക പീഡനം. സംഭവത്തില്‍ മന്ത്രവാദി തൃശൂര്‍ വടക്കേക്കാട് പനന്തറയില്‍ താമസിച്ചുവരുന്ന കളത്തിങ്കല്‍ ദിനേശ് കുമാറിനെ (42) ചങ്ങരംകുളം പൊലിസ് അറസ്റ്റ് ചെയ്തു.
നടുവട്ടം സ്വദേശിയായ ദലിത് യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷം മുന്‍പാണ് പരാതിക്കാസ്പദമായ സംഭവം. വിവാഹമോചനം നേടി നടുവട്ടത്തെ സ്വന്തം വീട്ടില്‍ താമസമാക്കിയ യുവതി വടക്കേക്കാട്ട് ദിനേശ് കുമാര്‍ പൂജാരിയായ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോയിരുന്നു. യുവതിക്കു പ്രേതബാധയുണ്ടെന്നും അസുഖം പൂര്‍ണമായും മാറ്റി ത്തരാമെന്നും വാക്കുനല്‍കി ഇയാള്‍ നാലു തവണ നടുവട്ടത്തെനത്തി. ഇതില്‍ രണ്ടു തവണ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തു.
സംഭവം പുറത്തറിഞ്ഞാല്‍ ചികിത്സ ഫലവത്താകില്ലെന്ന് ഇയാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം യുവതി നേരത്തെ പുറത്തുപറയാതിരുന്നതെന്നു പൊലിസ് പറയുന്നു. പൊന്നാനി സി.ഐ സണ്ണി ചാക്കോ, ചങ്ങരംകുളം എസ്.ഐ കെ.പി മനേഷ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഗോപകുമാര്‍, സി.പി.ഒമാരായ രതീഷ്, മഹേഷ് മോഹന്‍, പ്രദീപ് തുടങ്ങിയവരാണ് ദിനേശ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. വനിതാ സി.പി.ഒമാരായ സരിത, ഏനമ്മ ജോര്‍ജ് എന്നിവര്‍ ഇരയില്‍നിന്നു മൊഴിയെടുത്തു. പൊന്നാനി സി.ഐക്കാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."