ആനക്കയം അഗ്രോ ടൂറിസം പദ്ധതി: രണ്ടാംഘട്ട പ്രവൃത്തികള്‍ വൈകുന്നു
മഞ്ചേരി: ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അഗ്രോ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ ഫണ്ട് ലഭ്യമാവാത്തതിനെ തുടര്‍ന്ന് വൈകുന്നു.വിനോദവും കാര്‍ഷിക പഠനവും ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിക്ക് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അനുമതിയായിരുന്നത്.
പദ്ധതി പ്രകാരം വാച്ച് ടവര്‍, കുളത്തിന്റെ നവീകരണം തുടങ്ങിയ ഏതാനും പ്രവൃത്തികള്‍ മാത്രമാണ് തുടങ്ങാനായത്. മുഖ്യആകര്ഷകങ്ങളായ ചില്‍ഡ്രണ്‍സ് പാര്‍ക്ക്, കാര്‍ഷിക നടപ്പാതകള്‍, ഇരിപ്പിടങ്ങളുടെ നിര്‍മാണം എന്നിവ ഇതുവരെയായി തുടങ്ങാനായിട്ടില്ല.
പദ്ധതിക്കായി ടൂറിസം വകുപ്പ് അനുവദിച്ച 40 ലക്ഷം രൂപയില്‍ 20ലക്ഷം മാത്രമാണ് ലഭ്യമായത്. തുടര്‍ പ്രവൃത്തികള്‍ നടത്തുന്നതിനാവശ്യമായ ബാക്കി തുകക്കായി കാത്തിരിപ്പു തുടങ്ങിയിട്ട് മൂന്നു മാസം പിന്നിട്ടിരിക്കുകയാണെന്ന് ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു. കൃഷി -ടൂറിസം വകുപ്പുകളെ ഏകോപിപ്പിച്ച് കാര്‍ഷിക നടപ്പാതകള്‍ നിര്‍മിച്ച് സഞ്ചാരികളെ ഗവേഷണ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്കു കൃഷി രീതികള്‍ പഠിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആവിഷ്കരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."