മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ട സ്ഥലംമാറ്റമെന്ന്
കോഴിക്കോട്: മാനദണ്ഢങ്ങള്‍ പാലിക്കാതെ പൊതുമരാമത്ത് വകുപ്പില്‍ കൂട്ടത്തോടെ ജീവനക്കാരെ സ്ഥലംമാറ്റിയതായി എന്‍.ജി.ഒ അസോസിയേഷന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. തിരുവനന്തപുരം ചീഫ് എന്‍ജിനീയര്‍ ഓഫിസില്‍ നിന്നും ഇറങ്ങിയ ഉത്തരവ് പ്രകാരം ഇന്നലെ 77 ക്ലാസ് ഫോര്‍ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.
സ്ഥലംമാറ്റത്തില്‍ നിന്നും സാധാരണഗതിയില്‍ സംരക്ഷണം ലഭിക്കേണ്ട ആശ്രിതനിയമനം ലഭിച്ചവര്‍, രണ്ട് വര്‍ഷം ഒരു ഓഫിസില്‍ പൂര്‍ത്തിയാക്കാത്തവര്‍, മിശ്രവിവാഹിതര്‍ എന്നിവരും സ്ഥലംമാറ്റപ്പെട്ടവരുടെ പട്ടികയിലുണ്ട്.
എന്‍. ജി.ഒ അസോസിയേഷന് സിറ്റി ബ്രാഞ്ച് പ്രസിഡന്റ് സി. രഞ്ജിത്തിനെ കോഴിക്കോട് ഓഫിസില്‍ നിന്നും വടകരയിലേക്കും, കൊയിലാണ്ടി ബ്രാഞ്ച് പ്രസിഡന്റ് വി. പ്രതീഷിനെ നരിക്കുനിയിലേക്കും സ്ഥലം മാറ്റിയതായും പല വകുപ്പുകളിലും അനുകൂല കോടതി ഉത്തരവ് ലഭിച്ചവര്ക്ക്പോലും മാറ്റം നല്‍കിയിട്ടില്ലെന്നും ഭാരവാഹികള്‍ പറയുന്നു.
സ്ഥലം മാറ്റത്തിനെതിരേ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സി. പ്രേമവല്ലി, ജില്ലാ പ്രസിഡന്റ് എം.എ ഖാദര്‍, സെക്രട്ടറി എന്‍.പി ബാലകൃഷ്ണന് എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."