HOME
DETAILS
MAL
റോഡിലേയ്ക്ക് പൊട്ടി വീണ പാറ വാഹനങ്ങള്‍ക്ക് അപകട ഭീഷണി
backup
August 20 2017 | 07:08 AM
നെല്ലിയാമ്പതി: കഴിഞ്ഞദിവസം പെയ്ത മഴയെതുടര്‍ന്ന് റോഡിലേക്ക് പൊട്ടി വീണ വലിയ പാറക്കഷണം യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നു.
നെന്മാറ-നെല്ലിയാമ്പതി റോഡില്‍ മരപ്പാലത്തിനു സമീപമാണ് റോഡിനു കുറുകെ പൊട്ടി വീണ പാറക്കല്ല് കിടക്കുന്നത്. റോഡിന്റെ ഒരു വശം പൂര്‍ണമായും ഗതാഗതം തടസപ്പെടുത്തിയാണ് പാറക്കല്ല് കിടക്കുന്നത്.
ഇടക്കിടെയുണ്ടാകുന്ന കടുത്ത മഞ്ഞും, ചെറുനെല്ലിയിലെ റോഡിന്റെ വളവും ഏതുസമയത്തും വന്‍ അപകടമുണ്ടാക്കുന്ന വിധത്തിലാണ് പാറക്കല്ല് കിടക്കുന്നത്. ധാരാളം വിനോദ സഞ്ചാരികള്‍ ഇരുചക്രവാഹനങ്ങളിലും, മറ്റ് വലിയ വാഹനങ്ങളിലും നെല്ലിയാമ്പതിക്ക് വരുമ്പോള്‍ പാറക്കല്ല് റോഡില്‍നിന്നും മാറ്റാത്ത ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥ തികച്ചും മനുഷ്യാവകാശ ലംഘനമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."