പറമ്പിക്കുളം ആദിവാസി മേഖലയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ
പാലക്കാട്: ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ ആദിവാസി മേഖലയുടെ വികസനത്തിന് 113.22 ലക്ഷം രൂപ അനുവദിച്ചതായി് ഡോ.പി.കെ.ബിജു.എം.പി അറിയിച്ചു. ആദിവാസി-പട്ടികജാതി കോളനികളില്‍ ലഭ്യമായിട്ടുളള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരുടേയും, ജനപ്രതിനിധികളുടേയും സാന്നിദ്ധ്യത്തില്‍ എം.പി അതതു കോളനികളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു ഇതനുസരിച്ച് ഫണ്ടനുവദിച്ച പദ്ധതികളുടെ ഉദ്ഘാടനവും, ശിലാസ്ഥാപനവുമാണ് നാളെ എം.പി നിര്‍വഹിക്കുന്നത്.
പറമ്പിക്കുളം-ചുങ്കം മേഖലയിലെ നിലവിലുണ്ടായിരുന്ന ഉന്നതതല ജലസംഭരണി കാലപ്പഴക്കം വന്നതിനാല്‍ പൊളിച്ചുമാറ്റണമെന്നും, പകരം പുതിയ ജലസംഭരണി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെയാണ് എം.പി 20.50 ലക്ഷം രൂപ അനുവദിച്ചത്. 50000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ജല സംഭരണി നിര്‍മ്മിക്കുകയും അതിനോടനുബന്ധിച്ച് ജലസംഭരണിയിലേക്കുള്ള പമ്പിംഗ് മെയിന്‍ 370 മീറ്റര്‍ സ്ഥാപിക്കുകയും, പുതിയ ജല സംഭരണി നിലവിലുള്ള വിതരണപൈപ്പിലേക്ക് ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കോളനിയിലെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മാത്രമായി് 200 മീറ്റര്‍ പൈപ്പ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പിലായതോടെ കോളനിയിലെ 600 ഓളം വരുന്ന ജനങ്ങള്‍ക്കും, ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളടക്കം പ്രീമെട്രിക് സ്‌കൂളിലെ 83 വിദ്യാര്‍ത്ഥികള്‍ക്കും, അങ്കണവാടിയിലെ 34 കുട്ടികള്‍ക്കും കുടിവെള്ളം ലഭ്യമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
പറമ്പിക്കുളം അഞ്ചാം കോളനി അങ്കണവാടി കെട്ടിടം, ചുങ്കം വാട്ടര്‍ ടാങ്ക് എന്നിവയുടെ ഉദ്ഘാടനവും, പൂപ്പാറ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനവുമാണ് എം.പി നിര്‍വഹിക്കുന്നത്. മലമലസര്‍ സമുദായക്കാരായ 17 കുടുംബങ്ങള്‍ താമസിക്കുന്ന അഞ്ചാം കോളനിയില്‍ നിലവിലുളള അങ്കണവാടിക്ക് കെട്ടിടമില്ലെന്ന പരാതിയെ തുടര്‍ന്നാണ് എം.പി 9.30 ലക്ഷം രൂപയനുവദിച്ചത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ അങ്കണവാടിയുടെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലേക്ക് ഉടന്‍ മാറും. പൂപ്പാറ കോളനിയിലെ അങ്കണവാടി നിര്‍മ്മാണത്തിന് 8.12 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുളളത്. .
് പറമ്പിക്കുളം ആദിവാസി മേഖലയിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നതും ശ്രദ്ധേയമാണ്. ആദിവാസികള്‍ക്ക് അര്‍ഹമായ ഭൂമി ലഭ്യമാക്കുന്നതിനും, വന വിഭവങ്ങള്‍ നഷ്ടമാകുന്നത് തടയുന്നതിനും വനാവകാശ നിയമം നടപ്പിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം.പി ലോകസഭയില്‍ ആവശ്യപ്പെട്ടതും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.
പറമ്പിക്കുളത്തെ ആദിവാസി മേഖലകളിലെ ഉദ്ഘാടന പരിപാടികളില്‍ കെ.ബാബു എം.എല്‍.എ അദ്ധ്യക്ഷനാകും. ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി സുധ എന്നിവരുള്‍പ്പെടെയുളള ഉദ്ദ്യേഗസ്ഥരും, ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."