യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സായാഹ്നധര്‍ണ നടത്തി
പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സായാഹ്നധര്‍ണ നടത്തി.
തൃത്താല നിയോജക മണ്ഡലത്തിലെ ചാലിശ്ശേരിയില്‍ നടന്ന സായാഹ്ന ധര്‍ണ വി ടി ബലറാം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ടി കെ സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ കുളപ്പുള്ളിയില്‍ ടി ഹരിശങ്കരന്റെ അധ്യക്ഷതയില്‍ മുന്‍ ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലത്ത് കരിമ്പുഴയില്‍ നടന്ന ധര്‍ണ യൂ ഡി എഫ് ജില്ലാ കണ്‍വീനര്‍ സി എ എം എ കരീം ഉദ്ഘാടനം ചെയ്തു. പി ഗിരീശന്‍ അധ്യക്ഷനായിരുന്നു. മലമ്പുഴ നിയോജക മണ്ഡലത്തില്‍ മുണ്ടൂരില്‍ നടന്ന സായാഹ്ന ധര്‍ണ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി ഉദ്ഘാടനം ചെയ്തു. കെ കോയക്കുട്ടി അധ്യക്ഷനായിരുന്നു.
കോങ്ങാട് കരിമ്പ പള്ളിപ്പടിയില്‍ നടന്ന സായാഹ്ന ധര്‍ണ ആന്റണി മതിപ്പുറത്തിന്റെ അധ്യക്ഷതയില്‍ മരയ്ക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു. ചെയപാലക്കാട് നിയോജക മണ്ഡലത്തിലെ കണ്ണനൂരില്‍ നടന്ന ധര്‍ണ ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ്തു. പി ബാലഗോപാല്‍ അധ്യക്ഷനായിരുന്നു. നെന്മാറ മണ്ഡലത്തിലെ കൊല്ലങ്കോട്ട് നടന്ന ധര്‍ണ മുന്‍ എം എല്‍ എ കെ എ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യു ശാന്തകുമാരന്‍ അധ്യക്ഷനായിരുന്നു. ആലത്തൂര്‍ മണ്ഡലത്തിലെ ചിറ്റിലഞ്ചേരിയില്‍ നടന്ന സായാഹ്ന ധര്‍ണ കെ പി സി സി സെക്രട്ടറി സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു.
ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം തിരുത്തുക, ദളിത്-ന്യൂനപക്ഷ-കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കുക, ജി എസ് ടി നടപ്പാക്കിയതിലെ അപാകതകള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക, പനിമരണങ്ങളും പൊലീസ് അതിക്രമങ്ങളും ഇല്ലാതാക്കാന്‍ നടപടി കൈക്കൊള്ളുക, സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളും കൊലപാതകങ്ങളും നടക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസിന്റെയും നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക, മെഡിക്കല്‍ കോഴ കോടതിയുടെ നിരീക്ഷണത്തില്‍ സി ബി ഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."