ദുര്‍ബലമായ പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ : ആരോഗ്യമേഖലയിലെ ദുരവസ്ഥയ്ക്ക് കാരണം: മന്ത്രി എ.സി മൊയ്തീന്‍
വടക്കാഞ്ചേരി: പൊതുജനാരോഗ്യകേന്ദ്രങ്ങള്‍ ദുര്‍ബലമായതാണ് ആരോഗ്യമേഖലയിലെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
രോഗങ്ങള്‍ക്കുള്ള ചികിത്സ ചിലവേറിയതാവുകയാണ്. അതു കൊണ്ടു തന്നെ പാവപ്പെട്ടവര്‍ക്ക് അത് അപ്രാപ്യമാവുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഇതിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ സമൂലമായ പരിഷ്‌കാരങ്ങള്‍ കൊണ്ട് വരികയാണ് സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണവും ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ ആദ്യ കുടുംബാരോഗ്യകേന്ദ്രം തെക്കുംകര പഞ്ചായത്തിലെ വീരോലിപ്പാടത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിയ്ക്കുകയായിരുന്നു എ.സി മൊയ്തീന്‍. മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയിലൂടെ രൂപപ്പെടുത്തിയ കുടുംബാരോഗ്യകേന്ദ്രം പ്രവര്‍ത്തിയ്ക്കുക.
അനില്‍ അക്കര എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ.പി.കെ ബിജു എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത് ലാല്‍, മേരി തോമസ്, സി.വി സുനില്‍കുമാര്‍, എ.കെ സുരേന്ദ്രന്‍, കെ. പുഷ്പലത, സുജാത ശ്രീനിവാസന്‍ , ഇ.എന്‍ ശശി, ഡോ. സുഹിത, ഡോ. ടി.വി സതീശന്‍, ജിജി തോമാസ് , പി.ജെ രാജു, രാജീവന്‍ തടത്തില്‍, ജോയ്. എം. ജെയ്ക്കബ്ബ് , പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. ശ്രീജ, മെഡിയ്ക്കല്‍ ഓഫീസര്‍ ഡോ. സുനില്‍ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."