മാമ്പ്ര പ്ലാസ്റ്റിക് മാലിന്യ മുക്തമാകുന്നു
അന്നമനട: പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് മാമ്പ്ര പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാകുന്നു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വാര്‍ഡിനെ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കുന്നതിന്റെ ഉദ്ഘാടനം വാര്‍ഡംഗം ടി.വി ഭാസ്കരന് നിര്‍വഹിച്ചു.
വീടുകളില്‍ നിന്നും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ ഷെഡ്ജിങ് വഴി റീസൈക്ലിങ് നടത്തുകയാണ് ലക്ഷ്യം. ഇതിനായി കര്‍മ സേനയേയും തെരഞ്ഞെടുത്തിട്ടുണ്ട്.
ചടങ്ങില്‍ സരസ്വതി രവി, രേഖ ഗോപി, വിനി ജയപാല്‍, കെ.കെ ദാസന് സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍മ സേനാംഗങ്ങള്‍ സംബന്ധിച്ചു.
ഇതോടൊപ്പം വാര്‍ഡിലെ തരിശിടങ്ങള്‍ ഇല്ലാതാക്കുന്ന പദ്ധതിയും നടപ്പിലാക്കാക്കിക്കൊണ്ടിരിക്കയാണ്. ഏക്കര്‍ കണക്കിന് നെല്‍കൃഷിയും പച്ചക്കറി കൃഷിയും തരിശിടങ്ങളില്‍ ചെയ്തു കഴിഞ്ഞു.
പുഞ്ചിരി ജെ.എല്‍.ജി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഒന്നര ഏക്കര്‍ തരിശിടം കൃഷി യോഗ്യമാക്കി കൃഷിയിറക്കി. ഞാറ് നടീല്‍ വാര്‍ഡംഗം ടി.വി ഭാസ്കരന് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ വി.വി ജോബി അധ്യക്ഷനായി.
ഗ്രൂപ്പ് പ്രസിഡന്റ് കെ.ഡി സുജാത, സെക്രട്ടറി സരസ്വതി പ്രഭാകരന്, അംഗങ്ങളായ വള്ളിക്കുട്ടി, ബിന്ദു മുകുന്ദന്, ജാനകി ചിരുകണ്ടന്, ഷിജി സന്തോഷ്, ഷീബ സതീശന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷിനി സുധാകരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."