ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ ഹോമില്‍ 'വാത്സ്യല്യ'ത്തിന്റെ സായാഹ്നം
കൊല്ലം: ഏറെ ആഗ്രഹിച്ചത് ഓണസമ്മാനമായി ലഭിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു ഇഞ്ചവിള സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലെ അന്തേവാസികള്‍. ഒപ്പം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്‌നേഹസാന്നിധ്യം അവര്‍ക്ക് ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു സായാഹ്നം സമ്മാനിച്ചു.
'വാത്സ്യല്യം' എന്നു പേരിട്ട പരിപാടിയില്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കായി കെ എം എം എല്‍ ഏര്‍പ്പെടുത്തിയ മെത്തകളും തലയിണകളും കിടക്ക വിരികളും കമ്പനി മാനേജിങ് ഡയറക്ടര്‍ റോയ് കുര്യന്‍ ജില്ലാ കലക്ടര്‍ മിത്ര റ്റിക്ക് കൈമാറി. ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് മീനാകുമാരി ജില്ലാ കലക്ടറില്‍നിന്നും ഇവ ഏറ്റുവാങ്ങി.
പ്രതിസന്ധികളെ നിശ്ചയദാര്‍ഢ്യംകൊണ്ട് അതിജീവിക്കാന്‍ പരിശ്രമിക്കണമെന്നും വിദ്യാര്‍ഥികളായ അന്തേവാസികള്‍ പഠനത്തില്‍ പരമാവധി ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ജീവകാരുണ്യ മേഖലയില്‍ കെ.എം.എം.എല്‍ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൊന്നാണ് ഇതെന്ന് കലക്ടര്‍ വിലയിരുത്തി.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് അധ്യക്ഷനായ ചടങ്ങില്‍ എ ഡി എം ഐ. അബ്ദുല്‍ സലാം കെ.എം.എം.എല്‍ യൂനിറ്റ് മേധാവി കെ രാഘവന്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍ അനില്‍ മുഹമ്മദ്, തൃക്കരുവ ഗ്രാമപഞ്ചായത്തംഗം പെരിനാട് തുളസി, തൊഴിലാളി യൂനിയന്‍ പ്രതിനിധി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എഴുപത് മെത്തകളും തലയിണകളും കിടക്ക വിരികളുമാണ് കെ.എം.എം.എലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഫ്റ്റര്‍ കെയര്‍ ഹോമിന് നല്‍കിയത്. തുടര്‍ന്നും ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി സഹകരിക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ റോയ് കുര്യന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."