യു.പി ട്രെയിന്‍ അപകടം: ഇന്നു തന്നെ വിശദീകരണം നല്‍കണമെന്ന് റെയില്‍വേ മന്ത്രി
ലക്‌നോ: ഉത്തര്‍പ്രദേശില്‍ 23പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന്റഫെ കാരണം സംബന്ധിച്ച് ഇന്നു തന്നെ മറുപടി നല്‍കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രാഥമിക തെളിവുകള്‍ അനുസരിച്ച് ആരാണ് അപകടത്തിന് ഉത്തരവാദിയെന്ന കാര്യം ഇന്നു തന്നെ വ്യക്തമാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
കാര്യങ്ങള്‍ അദ്ദഹേം സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും റെയില്‍ പാളം പുനഃക്രമീകരിക്കലാണ് പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകട കാരണം അശ്രദ്ധയാണെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രെയിന്‍ അപകടം നടന്ന റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നത് എഞ്ചിന്‍ ഡ്രൈവര്‍ അറിഞ്ഞിരുന്നില്ലെന്നും പാളത്തിലെ വിടവ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്. എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതാണ് ബോഗികള്‍ മറിയാന്‍ ഇടയാക്കിയത്.
ന്യൂഡല്‍ഹിയില്‍നിന്ന് 100 കി.മീറ്ററും മുസഫര്‍നഗറില്‍നിന്ന് 40 കി.മീറ്ററും അകലെയുള്ള ഖട്ടൗലിയില്‍ ഇന്നലെ വൈകിട്ട് 5.45ഓടെയാണ് അപകടമുണ്ടായത്. പുരിയില്‍നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."