ഈ വര്‍ഷം ഹജ്ജിനെത്തുന്നത് റെക്കോര്‍ഡ് ഹാജിമാര്‍; രണ്ടര ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ അധികമെത്തും
മക്ക: ഈ വര്‍ഷം ഹജ്ജിനെത്തുക ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരായിരിക്കുമെന്നു സഊദി ഹജ്ജ് ഉംറ മന്ത്രാലായം പുറത്തിറക്കിയ കണക്കുകള്‍. രണ്ടു മില്യനടുത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുഗമമായി ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഉതകുന്ന രീതിയില്‍ വേണ്ട സംവിധാനങ്ങള്‍ സജ്ജമാണെന്നും ഇതിനകം പത്തു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ പുണ്യ ഭൂമിയില്‍ എത്തി ചേര്‍ന്നിട്ടുണ്ടെന്നും ഹജ്ജ് ഉംറ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഇരുപതു ശതമാനം തീര്‍ത്ഥാടകര്‍ ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നും സ്വദേശങ്ങളില്‍ നിന്നുമായി പതിനെട്ട് ലക്ഷത്തിലധികം ഹാജിമാരാണ് എത്തുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വിദേശ രാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷം 264,000 ഹാജിമാര്‍ അധികമായെത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം 13,25,372 ഹാജിമാരാണ് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയത്. മക്ക ഹറം പള്ളിയുടെ വിപുലീകരണത്തെ തുടര്‍ന്ന് ഹാജിമാരുടെ എണ്ണം കുത്തനെ വെട്ടികുറക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഏറ്റവും കുറവ് തീര്‍ത്ഥാടകരാണ് കഴിഞ വര്‍ഷം എത്തിയിരുന്നത്. ഹറം പള്ളിയുടെ നിലവിലെ പദ്ധതികള്‍ ഏകദേശം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വെട്ടിക്കുറച്ച തീര്‍ത്ഥാടകരുടെ എണ്ണം പുനഃസ്ഥാപിക്കുകയായിരുന്നു.
മൂന്ന് ലക്ഷത്തോളം ആളുകള്‍ സ്വദേശത്തു നിന്ന് എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്.
ഇതിനകം പത്തു ലക്ഷത്തിലധികം ഹാജിമാര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ത്യക്കാരുടെ എണ്ണം ഒരു ലക്ഷം ആയി. ആറായിരത്തോളം മലയാളി ഹാജിമാരും പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഹാജിമാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങളും ഹറം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."