വേദിയില്‍ സ്ത്രീ പ്രതിനിധിയായി ഒരാള്‍ മാത്രം; ഇതെന്താ ഇങ്ങനെയെന്ന് ആന്റണി
കൊച്ചി: എറണാകുളം ഡി.സി.സി ഓഫിസില്‍ നടന്ന രാജീവ് ഗാന്ധി ജന്മദിനാഘോഷ പരിപാടിയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിന് ഉദ്ഘാടകന്‍ കൂടിയായ എ.കെ ആന്റണിയുടെ വിമര്‍ശനം.
വേദിയിലും സദസിലും പുരുഷ നേതാക്കളും പ്രവര്‍ത്തകരുമൊക്കെ തിങ്ങി നിറഞ്ഞപ്പോള്‍ സ്ത്രീകളാകട്ടെ വിരലിലെണ്ണാവുന്നവര്‍ മാത്രം. വേദിയിലുണ്ടായിരുന്നതാകട്ടെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ മാത്രം. സദസില്‍ മുന്‍നിരയിലും പിന്‍ നിരയിലുമായി സ്ത്രീകളായി എട്ടുപേര്‍ മാത്രവുമാണ് ഉണ്ടായിരുന്നത്. മേയര്‍ സൗമിനി ജെയിനുള്‍പ്പെടെയുള്ള വനിതാ നേതാക്കളുടെ അഭാവവും ശ്രദ്ധിക്കപ്പെട്ടു.
തന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു വേദിയിലിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലിനെ ചൂണ്ടിക്കാട്ടി ഇതെന്താ സ്ത്രീ പ്രാതിനിധ്യം തീരെ കുറവെന്ന എ.കെ ആന്റണിയുടെ ചോദ്യം. അടുക്കളയില്‍ നിന്ന് അരങ്ങത്തേത്ത് സ്ത്രീകളെ കൊണ്ടുവന്നത് രാജീവ് ഗാന്ധിയായിരുന്നുവെന്നും ഇത്തരം പരിപാടികളില്‍ സ്ത്രീപ്രാതിനിധ്യം കൂടിവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീശാക്തീകരണത്തിന് ഏറ്റവും കൂടുതല്‍ പരിശ്രമിച്ച വ്യക്തിയായിരുന്നു രാജീവ് ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 32 ലക്ഷത്തോളം ജനപ്രതിനിധികളുള്ളതില്‍ 11 ലക്ഷവും സ്ത്രീകളാണ്. പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ അധ്യക്ഷ, കോര്‍പറേഷന്‍ മേയര്‍ സ്ഥാനങ്ങളില്‍ ഒരു ലക്ഷം വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.രാജീവ് ഗാന്ധിയുടെ ശ്രമഫലമായാണ് ഇത്രയും വനിതകള്‍ നേതൃനിരയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."