കശ്മീരിലെ സംഘര്‍ഷം കുറഞ്ഞെന്ന് രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: നോട്ട് നിരോധനവും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ ഇടപെടലും കാരണം ജമ്മു കശ്മീരിലെ കല്ലേറും സംഘര്‍ഷവും കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടക്ക് രാജ്യത്ത് മാവോവാദികളുടെ ഭീകരപ്രവര്‍ത്തനങ്ങളും ഗണ്യമായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരില്‍ എന്‍.ഐ.എയുടെ ഇടപെടലിലൂടെ പ്രക്ഷോഭകരുടെ കല്ലേറ് നിലച്ചുവെന്ന് മന്ത്രി അവകാശപ്പെട്ടു. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും സര്‍ക്കാര്‍ പ്രതിജ്ഞ എടുത്തിട്ടുണ്ട്. മാവോവാദികളുടെ നേതൃത്വത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതോടെ കഴിഞ്ഞ മൂന്നു വര്‍ഷമായി ആക്രമണങ്ങളില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.
എന്‍.ഐ.എയുടെ ഓഫിസും ഉദ്യോഗസ്ഥര്‍ക്കുള്ള താമസ കേന്ദ്രവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
മാവോവാദത്തിനെതിരേയും അതിര്‍ത്തി കടന്നുള്ള ഭീകരതക്കെതിരേയും നടക്കുന്ന പോരാട്ടത്തില്‍ രാജ്യം വിജയിക്കും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ 75 ശതമാനത്തിന്റെ കുറവുണ്ടായെന്നും മാവോവാദി ആക്രമണങ്ങളില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭീകരപ്രവര്‍ത്തനത്തിനുള്ള ഫണ്ടിങ് നിര്‍ത്തലാക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. വ്യാജ കറന്‍സിയും ഭീകരപ്രവര്‍ത്തനത്തിനുള്ള ഫണ്ടിങ്ങും സ്തംഭിപ്പിക്കാനായാല്‍ ഭീകരപ്രവര്‍ത്തനത്തിന് അത് വലിയ പ്രഹരമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."