HOME
DETAILS

ട്രെയിന്‍ അപകടം; അറ്റകുറ്റപ്പണി സംബന്ധിച്ച് ആര്‍ക്കും അറിവില്ല

  
backup
August 20 2017 | 18:08 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%85%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%81%e0%b4%b1

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ ഖട്ടൗലിയില്‍ 24 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് ആര്‍ക്കും അറിയില്ല.
റെയില്‍പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകണ്ടതോടെ എന്‍ജിന്‍ ഡ്രൈവര്‍ പെട്ടെന്ന് നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണിക്ക് ആരാണ് നിര്‍ദേശം നല്‍കിയതെന്ന് ആര്‍ക്കും അറിയില്ല.
ചില അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടായിരുന്നുവെന്നാണ് റെയില്‍വേ ബോര്‍ഡ് അംഗം മുഹമ്മദ് ജംഷാദ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇതിന് ആരാണ് ഉത്തരവ് നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
അപകട സ്ഥലത്ത് എത്തിയപ്പോള്‍ അറ്റകുറ്റപ്പണികള്‍ക്ക് ഉപയോഗിക്കുന്ന ചില ഉപകരണങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനിടയില്‍ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം അറ്റകുറ്റപ്പണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി പറയപ്പെടുന്നുണ്ട്. എന്നാല്‍ ട്രെയിന്‍ വരുന്നതിന് 20 മിനിറ്റ് മുന്‍പ് അറ്റകുറ്റപ്പണി സംബന്ധിച്ച വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരിക്കണമെന്നാണ് നിയമം. എന്നാല്‍ ഖട്ടൗലി സ്റ്റേഷനില്‍ ഇത്തരത്തിലുള്ള ഒരു തരത്തിലുള്ള അറിവും ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്.

അപകടത്തിനു പിന്നില്‍ അട്ടിമറിയില്ല: എ.ടി.എസ്

ന്യൂഡല്‍ഹി: ട്രെയിന്‍ അപകടത്തിന് പിന്നില്‍ തീവ്രവാദ ഇടപെടലിന് തെളിവ് ലഭ്യമായിട്ടില്ലെന്ന് യു.പി ഭീകര വിരുദ്ധ സ്‌ക്വാഡ്. അപകട സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് യു.പി ഭീകര വിരുദ്ധ വിഭാഗം അറിയിച്ചതായി അഡീ. ഡയരക്ടര്‍ ജനറല്‍ അനന്ദ് കുമാര്‍ അറിയിച്ചു.
കാന്‍പൂര്‍ ട്രെയിന്‍ അപകടത്തിനു പിന്നില്‍ പാക് പങ്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ചിലരെ നേപ്പാളില്‍ നിന്ന് അറസ്റ്റും ചെയ്തിരുന്നു. ഇതേ രീതിയില്‍ മുസഫര്‍നഗര്‍ അപകടത്തിനു പിന്നിലും പാക് സ്വാധീനത ഉണ്ടാകുമെന്ന സംശയത്തിലാണ് എ.ടി.എസ് സ്ഥലത്തെത്തിയിരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള അട്ടിമറി സാധ്യത ഇവിടെ നിന്ന് കണ്ടെത്താനായിട്ടില്ലെന്ന് എ.ടി.എസ് പറയുന്നു.

ട്രെയിന്‍ അപകടങ്ങളില്‍ 53 ശതമാനവും
പാളം തെറ്റിയുണ്ടായത്

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്തുണ്ടായത് 586 ട്രെയിന്‍ അപകടങ്ങള്‍. ഈ അപകടങ്ങളില്‍ 53 ശതമാനവും പാളം തെറ്റിയുണ്ടായതാണെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഉത്തരമായി റെയില്‍വേ മന്ത്രാലയം അറിയിച്ചത്.
റെയില്‍ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ ഉന്നത നിലവാരത്തിലുള്ള നടപടികള്‍ ഉണ്ടാകാത്തതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാക്കുന്നത്.
കഴിഞ്ഞ ദിവസം യു.പിയിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ ഖട്ടൗലി റെയില്‍വേ സ്റ്റേഷനില്‍ ഉത്കല്‍ എക്‌സ്പ്രസ് അപകടത്തില്‍പ്പെടാനിടയായ സംഭവവും പാളംതെറ്റലാണ്. 2014 നവംബര്‍ 20 നുണ്ടായ ഇന്‍ഡോര്‍-പട്‌ന അപകടത്തില്‍ 150 പേരാണ് മരിച്ചത്. 150 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂരിനടുത്ത് പുഖ്‌രയാന്‍ സ്റ്റേഷനടുത്തായിരുന്നു അപകടം. അഞ്ചുവര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ അപകടമായിരുന്നു ഇത്.

ട്രെയിന്‍ ബോഗികള്‍ ആകാശത്തിലൂടെ
പറന്നുവെന്ന് ദൃക്‌സാക്ഷി

ഖട്ടൗലി: വീടിന്റെ പോര്‍ച്ചില്‍ കാറ്റുകൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത റെയില്‍പാളത്തില്‍ നിന്ന് വലിയ ശബ്ദം കേട്ടത്. നീലനിറത്തിലുള്ള ബോഗികള്‍ പരസ്പരം ആകാശത്തിലൂടെ പറന്ന് ഒന്ന് മറ്റൊന്നിനുമേല്‍ പതിക്കുന്നതായി കണ്ടു.
ഇവയില്‍ ചിലത് തന്റെ വീടിനുനേരെയും വന്നിടിച്ചു. യു.പിയിലെ മുസഫര്‍നഗറിലെ ഖട്ടൗലി റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തെക്കുറിച്ച് മനോജ് ബലിയാന്‍ എന്നയാളാണ് താന്‍ നേരിട്ടുകണ്ട ദൃശ്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ബോഗികള്‍ പലതും ആകാശത്തിലൂടെ പറന്നുവരികയായിരുന്നു.
ഇയാളുടെ വീടിനടുത്തുള്ള ഒരു കോളജിന്റെ ചുറ്റുമതിലും കടന്നാണ് ഒരു ബോഗി തന്റെ വീടിനിടിച്ചത്. അപകടം തിരിച്ചറിഞ്ഞ് താന്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago