HOME
DETAILS
MAL
അത്‌ലറ്റിക്കോ മാഡ്രിഡ് സമനില പിടിച്ച് രക്ഷപ്പെട്ടു
backup
August 20 2017 | 18:08 PM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് സമനില പിടിച്ച് രക്ഷപ്പെട്ടു. ജിറോനക്കെതിരായ പോരാട്ടത്തില്‍ 2-2ന് അത്‌ലറ്റിക്കോ സമനില പിടിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വി മുന്നില്‍ കണ്ട അവര്‍ 78ാം മിനുട്ടില്‍ കൊറേയ, 85ാം മിനുട്ടില്‍ ജിമെനെസ് എന്നിവരുടെ ഗോളിലാണ് സമനില സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തില്‍ കരുത്തരായ സെവിയ്യയും സമനിലയില്‍ കുരുങ്ങി. എസ്പന്യോള്‍ 1-1ന് സെവിയ്യയെ സമനിലയില്‍ പിടിക്കുകയായിരുന്നു.
റയല്‍ സോസിഡാഡ് 3-2ന് സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."