മഹാശ്വേതാദേവി സമാനതകളില്ലാത്ത ആക്ടിവിസ്റ്റ്: എം.എം സോമശേഖരന്‍
വടകര: എഴുത്തുകാര്‍ക്കിടയിലെ ആക്ടിവിസ്റ്റും ആക്ടിവിസ്റ്റുകള്‍ക്കിടയിലെ എഴുത്തുകാരിയുമായിരുന്നു അന്തരിച്ച മഹാശ്വേതാദേവിയെന്ന് ഇടതുചിന്തകന്‍ എം.എം സോമശേഖരന്‍ അഭിപ്രായപ്പെട്ടു. ചരിത്രത്തില്‍ പിന്നാക്ക ജനതയോടുള്ള ഐക്യദാര്‍ഢ്യം എഴുത്തിലൂടെ എന്നപോലെ സാമൂഹിക ഇടപെടലുകളിലൂടെയും സാധ്യമാക്കിയ മഹാശ്വേതാദേവിക്ക് ഇന്ത്യന്‍ സാഹിത്യത്തില്‍ തന്നെ മാതൃകകള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
സഫ്ദര്‍ ഹാശ്മി നാട്യസംഘം വടകരയില്‍ സംഘടിപ്പിച്ച 'മഹാശ്വേതാദേവി ഓര്‍മ ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യസന്ധതയും ധീരതയും ഒത്തുചേര്‍ന്നതാണ് മഹാശ്വേതാദേവിയുടെ എഴുത്തുജീവിതമെന്ന് കെ.കെ രമ അഭിപ്രായപ്പെട്ടു. ടി.പിയുടെ വേര്‍പാടിനെ അതിജീവിക്കാന്‍ ഒഞ്ചിയത്തിന് അവര്‍ പകര്‍ന്ന ഊര്‍ജം ചെറുതല്ലെന്നും കെ.കെ രമ ഓര്‍മിച്ചു.
പി.സി രാജേഷ് അധ്യക്ഷനായി. സജയ് കെ.വി, ദിനേശ് എടവന അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍. റിജു, ഒ.വി സന്ദീപ് സംസാരിച്ചു. തുടര്‍ന്ന് ജോഷി ജോസഫ് സംവിധാനം ചെയ്ത 'മഹാശ്വേതാദേവി ക്ലോസ് അപ്പ് ' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."