HOME
DETAILS
MAL
ഖത്തറിനെതിരായ ബഹ്റൈനിന്റെ ആരോപണം പ്രതിപക്ഷ പാര്‍ട്ടി തള്ളി
backup
August 20 2017 | 18:08 PM
ദോഹ: ബഹ്റൈന്‍ സര്‍ക്കാരിനെ ഖത്തര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപോര്‍ട്ടുകളും ശബ്ദരേഖകളും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയായ അല്‍വിഫാഖ് സൊസൈറ്റി തള്ളിക്കളഞ്ഞു. ഇതു സംബന്ധമായ റിപോര്‍ട്ടുകള്‍ കെട്ടിച്ചമച്ചതാണെന്ന് സംഘടന വ്യക്തമാക്കി. സമാനമായ റിപോര്‍ട്ട് ബഹ്റൈന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് സഊദി, യു.എ.ഇ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. മുന്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ആല്‍ഥാനിയും ബഹ്റൈന്‍ പ്രതിപക്ഷ നേതാവായ ശൈഖ് അലി സല്‍മാനും 2011ല്‍ നടത്തിയ ടെലഫോണ്‍ സംഭാഷണം ബഹ്റൈന്‍ സര്‍ക്കാരിനെതിരേ ഖത്തര്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഇളക്കിവിട്ടുവെന്നതിനു തെളിവാണെന്നു മാധ്യമങ്ങള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."