ചേനായിക്കടവ് പാലത്തിന്റെ പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങി
പേരാമ്പ്ര: പഞ്ചായത്തിലെ എടവരാട്, വേളം പഞ്ചായത്തിലെ പെരുവയല്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ചേനായിക്കടവ് പാലത്തിന്റെ പ്രാഥമിക പ്രവൃത്തികളുടെ ഭാഗമായുള്ള സര്‍വേയും പാറ പരിശോധനയും തുടങ്ങി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് കമ്പനിയുടെ നേതൃത്വത്തിലാണു പരിശോധന നടക്കുന്നത്.
പാലത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ പ്രദേശത്തെ ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ അഭിലാഷവും ഇരുപ്രദേശങ്ങളുടെയും സമഗ്രവികസനവുമാണ് ഇതുവഴി യാഥാര്‍ഥ്യമാകുന്നത്.
ആക്ഷന്‍ കമ്മിറ്റി യോഗം വേളം പഞ്ചായത്ത് അംഗം സി.എന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷനായി. ടി.കെ കുഞ്ഞമ്മത് ഫൈസി, സി. ബാബു, ഇ.പി ശിവദാസന്‍ നായര്‍, കെ.വി കുഞ്ഞബ്ദുല്ല ഹാജി, വാളാഞ്ഞി ഇബ്രായി, പി.ടി വിജയന്, ഒ.ടി മുഹമ്മദ്, കെ.കെ.സി മൂസ, ഇ.പി ദിനേശ്കുമാര്‍, ഹമീദ് ആലിയാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."