കന്നുകാലി സെന്‍സസ് വൈകും; ഉദ്യോഗസ്ഥര്‍ക്കുള്ള കംപ്യൂട്ടര്‍ എത്തിയില്ല
കണ്ണൂര്‍: രാജ്യത്ത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടത്തേണ്ട കന്നുകാലി സെന്‍സസ് ഇക്കുറി വൈകും. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സെന്‍സസ് നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സെന്‍സസിന് വീടുകളിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടുന്ന ചെറിയ കംപ്യൂട്ടര്‍ (നോട്ട്പാഡ്) വാങ്ങുന്നതില്‍ സംഭവിച്ച വീഴ്ചയാണ് സെന്‍സസ് വൈകുന്നതിന് കാരണം. ജൂണ്‍ ആദ്യം തന്നെ നോട്ട്പാഡ് വാങ്ങുന്നതിന് ധാരണയായിരുന്നു. കണക്കെടുപ്പിന് ആവശ്യമായ ചോദ്യാവലികളുള്ള സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നോട്ട്പാഡ് ഈ മാസം എത്തിക്കുന്നതിനായിരുന്നു തീരുമാനം.
കേരളത്തില്‍ മാത്രം 30,000 ഓളം നോട്ട്പാഡുകളാണ് ആവശ്യമായി വരുന്നത്. നോട്ട്പാഡ് വാങ്ങുന്നതിനുള്ള തീരുമാനം വൈകിയതാണ് സെന്‍സസ് നീളാന്‍ കാരണം. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴാണ് സെന്‍സസ് നടക്കുക. 2012 ലാണ് അവസാനമായി സെന്‍സസ് നടന്നത്.
ജൂണ്‍-ജൂലൈ മാസം ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തായിരുന്നു. ഈ മാസം മുതല്‍ സെന്‍സസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനിടെയാണ് സെന്‍സസ് നീട്ടിവച്ചുകൊണ്ട് നിര്‍ദേശം വന്നത്. സമഗ്രമായ വിവരശേഖരണത്തിനായുള്ള ചോദ്യാവലിയാണ് സെന്‍സസിനായി തയാറാക്കിയത്.
പശു, കാള, എരുമ, പോത്ത് എന്നിവക്ക് പുറമേ വളര്‍ത്തുമത്സ്യം, മുയല്‍, പക്ഷികള്‍, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, മത്സ്യബന്ധനം സംബന്ധിച്ചുള്ള വിവര ശേഖരണം, കഴുത, ആന, കുതിര, പന്നി തുടങ്ങിയ എല്ലാ വളര്‍ത്തുമൃഗങ്ങളെപറ്റിയും വിവര ശേഖരണം നടത്തും. ഇതില്‍ നാടന്‍, സങ്കരയിനം എന്നിവ വേര്‍തിരിച്ചാണ് കണക്കെടുക്കുക. പരിശീലനം ലഭിച്ച ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാര്‍ നേരിട്ടാണ് കണക്കെടുപ്പ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."