ദേശീയതലത്തില്‍ വിശാല കൂട്ടായ്മ രൂപപ്പെടുമെന്ന് എ.കെ ആന്റണി
കൊച്ചി: മതേതരത്വം സംരക്ഷിക്കാന്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല ഐക്യം രൂപപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വര്‍ഗീയ വിഷം കുത്തിവച്ച് ജനമനസുകളെ വിഭജിക്കാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നത്. ഇതിനെതിരേ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് വിശാല കൂട്ടായ്മ രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
വര്‍ഗീയ ശക്തികളില്‍നിന്ന് ഇന്ത്യയെ മോചിപ്പിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയാണ് വിശാല കൂട്ടായ്മ രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. താല്‍ക്കാലികമായി തിരിച്ചടികള്‍ നേരിട്ടാലും കൂട്ടായ്മ രൂപീകരണവുമായി മുന്നോട്ട് പോകും.
ആര്‍.എസ്.എസിന്റെ കൈകളിലാണ് രാജ്യം ഇപ്പോഴെന്ന് പാര്‍ലമെന്റില്‍ പ്രസംഗിച്ചത് ബി.ജെ.പിയുടെ എം.പിയാണ്. സാമുദായിക വിദ്വേഷം വളര്‍ത്തി വര്‍ഗീയ വിഷം കുത്തിവയ്ക്കുകയാണ് ആര്‍.എസ്.എസ്. ഇതുവഴി ബി.ജെ.പിയും സംഘ്പരിവാറും ശ്രമിക്കുന്നത് രാജ്യത്ത് ഒരു രണ്ടാം വിഭജനത്തിനു കൂടിയാണ്. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ എല്ലാ നേതാക്കളെയും അനുസ്മരിച്ചപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെകുറിച്ച് ഒന്നും പരാമര്‍ശിച്ചില്ല. നെഹ്‌റുകുടുംബത്തെ തമസ്‌കരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. പാഠപുസ്തകങ്ങളില്‍ പോലും ഗാന്ധിജിക്ക് പ്രാധാന്യം കുറയുകയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അധ്യക്ഷനായി. മുതിര്‍ന്ന നേതാക്കളായ എന്‍.കെ ലത്തീഫ്, സി.കെ ഗോപാലന്‍, റോസി സേവ്യര്‍ എന്നിവരെ ആദരിച്ചു. കെ.വി തോമസ് എം.പി, പി.ടി തോമസ് എം.എല്‍.എ, വി.ജെ പൗലോസ്, കെ.പി ധനപാലന്‍, കെ. ബാബു, ഡൊമിനിക് പ്രസന്റേഷന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."