മുഖ്യമന്ത്രി ഭൂമാഫിയകളുടെ വക്താവായി മാറി: യൂത്ത് ലീഗ്
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് ഭൂ മാഫിയകളുടെ വക്താവായി മാറിയതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറിയതും ആരോപണ വിധേയരായ മന്ത്രി തോമസ്ചാണ്ടിയെയും പി.വി അന്‍വര്‍ എം.എല്‍.എയെയും ന്യായീകരിക്കുകയും ചെയ്തതിലൂടെ മുഖ്യമന്ത്രി അത് തെളിയിച്ചിരിക്കുകയാണ്.
പരിസ്ഥിതിക്ക് ദോഷമായ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മന്ത്രി തോമസ്ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് 21നും പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് 23നും യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എ സമദ്, നജീബ് കാന്തപുരം, അഡ്വ. സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷ്റഫ്, പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."