HOME
DETAILS

ഇനിയില്ല ഇവരുടെ പൊലിസ് സ്‌റ്റേഷന്‍ 'ജീവിതം'

  
backup
August 20 2017 | 19:08 PM

%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%87%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8

കരുനാഗപ്പള്ളി: പൊലിസ് സ്റ്റേഷനില്‍ മൂന്നു വര്‍ഷക്കാലമായി താമസമാക്കിയ ബംഗ്ലാദേശി യുവാക്കള്‍ ഒടുവില്‍ സ്വദേശത്തേക്ക് മടങ്ങി. കൊല്ലം ഓച്ചിറ പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞു വന്നിരുന്ന ബംഗ്ലാദേശി യുവാക്കളായ ഖമറുല്‍ ഇസ്‌ലാം(24), ഇസ്മാഈല്‍ ഹുസൈന്‍(22) എന്നിവര്‍ക്കാണ് തിരികെ സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരം ലഭിച്ചത്. വിസാ കാലാവധി കഴിഞ്ഞതിനെതുടര്‍ന്ന് പിടിയിലായ ഇവരെ കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
ഒരു സുഹൃത്ത് നല്‍കിയ വിസിറ്റിങ് വിസയില്‍ ഓച്ചിറയില്‍ എത്തിയ ഇവര്‍ ഇവിടെ ഒരു വര്‍ക്ക്‌ഷോപ്പില്‍ ജോലിയെടുത്തു വരികയായിരുന്നു. വിസാ കാലാവധി തീര്‍ന്നതറിയാതെ ജോലി തുടര്‍ന്നു വന്ന ഇവരെ ഓച്ചിറ പൊലിസ് പണിസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത് കരുനാഗപ്പള്ളി മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കുകയായിരുന്നു. കോടതി ഇവരെ രണ്ട് മാസത്തെ തടവിനും 20,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞ് വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബംഗ്ലാദേശിലേക്ക് അയക്കാനും നാട്ടിലേക്ക് പോകുന്നത് വരെ ഓച്ചിറ പൊലിസ് സ്റ്റേഷനില്‍ പാര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. തുടര്‍ന്നാണ് ഇവര്‍ പൊലിസ് സ്‌റ്റേഷനില്‍ താമസമാക്കിയത്.
ആദ്യകാലങ്ങളില്‍ ഇവരുടെ സ്ഥിതി വളരെ ദയനീയമായിരുന്നു. ഇവരുടെ കദനകഥ 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പുറംലോകം അറിഞ്ഞതോടെ ഇവര്‍ക്ക് പലരും സഹായവുമായി എത്തി. പൊലിസ് സ്റ്റേഷനില്‍ അന്തിയുറങ്ങിയും ഭക്ഷണം പാകം ചെയ്ത് കഴിച്ചും ദിനങ്ങള്‍ തള്ളിനീക്കുന്നതിനിടെ യുവാക്കള്‍ പൊലിസുകാരുടെ വിശ്വസ്തരായി മാറി. ഇതിനെതുടര്‍ന്ന് ഇടയ്ക്കിടെ പുറത്ത് ജോലിക്കുപോയി കിട്ടുന്ന വരുമാനം കൊണ്ട് തങ്ങളുടെ ചെലവ് നോക്കുകയും നാട്ടിലുള്ള കുടുംബത്തിനായി ഒരു സുഹൃത്ത് വശം പണം അയക്കാറുമുണ്ടായിരുന്നു. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ഓച്ചിറ പൊലിസ് നടത്തിയ ശ്രമങ്ങള്‍ വിജയിച്ചുമില്ല.
ഉറ്റവരെ ഒരു നോക്ക് കാണാനുള്ള അതിയായ ആഗ്രഹത്തെതുടര്‍ന്ന് ഇവര്‍ ഇതിനായി കോടതിയില്‍ ഇതിനിടെ ഹരജിയും നല്‍കിയിരുന്നു. ഹരജി തീര്‍പ്പാക്കിയ കോടതി ഇവരെ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷണര്‍ക്ക് കൈമാറാന്‍ ഉത്തരവിടുകയായിരുന്നു. വികാരനിര്‍ഭരമായാണ് ഓച്ചിറ സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥര്‍ ഇവരെ യാത്രയാക്കിയത്. കഴിഞ്ഞ ദിവസം രണ്ട് പൊലിസ് ഉദ്യോഗസ്ഥരോടൊപ്പം ഇവര്‍ ട്രെയിന്‍ മാര്‍ഗം ഡല്‍ഹിയിലേക്ക് തിരിച്ചു. അവിടെ നിന്ന് ബംഗ്ലാദേശിലേക്ക് യാത്രയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago