കോവളം കൊട്ടാരം അടിയറവച്ചതിനെതിരേ പ്രതിഷേധ കൂട്ടായ്മ നടത്തുന്നു
തിരുവനന്തപുരം: കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും സ്വകാര്യ ഗ്രൂപ്പിന് അടിയറ വച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ജനകീയ പ്രതിഷേധ കൂട്ടായ്മ ചേരുന്നു. ബുധനാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് കൂട്ടായ്മ നടക്കുന്നത്.
കെ.പി.സി.സി മുന്‍പ്രസിഡന്റ് വി.എം സുധീരന് അധ്യക്ഷനാകും. സുഗതകുമാരി , ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, പാളയം ഇമാം വി.പി സുഹൈബ് മൗലവി, പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്, സ്വാമി അശ്വതി തിരുന്നാള്‍, ഡോ. എന്‍. രാധാകൃഷ്ണന്, കാനായി കുഞ്ഞിരാമന്, പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, ജോര്‍ജ് ഓണക്കൂര്‍, സംസ്കാര സാഹിതി മുന്‍ ചെയര്മാന് പാലോട് രവി, അഡ്വ. ഹരീഷ് വാസുദേവന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, കാട്ടൂര്‍ നാരായണപിള്ള തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
എം.എല്‍.എമാരായ കെ. മുരളീധരന്, വി.ഡി സതീശന്, പി.ടി തോമസ്, വി.എസ് ശിവകുമാര്‍, കെ.എസ് ശബരിനാഥന്, വി.ടി ബല്‍റാം, അനില്‍ അക്കര, ഐ.സി ബാലകൃഷ്ണന്, വി.പി സജീന്ദ്രന്, എല്‍ദോസ് കുന്നപ്പള്ളി, ടി.എ അഹമ്മദ് കബീര്‍, കെ.എം ഷാജി, എന്‍. ഷംസുദ്ദീന്, ടി.വി ഇബ്രാഹിം, അനൂപ് ജേക്കബ് തുടങ്ങിയവരും പങ്കെടുക്കുമെന്ന് സംഘാടകസമിതി കണ്‍വീനര്‍ ഡോ. എം.ആര് തമ്പാന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."