ആനപ്പാറ മാളിക ജി.എല്‍.പി സ്‌കൂള്‍
അമ്പലവയല്‍: ആനപ്പാറ മാളിക ജി.എല്‍.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി ആരംഭിച്ചു. ആനപ്പാറ നന്മ യുവജന സംഘമാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്.
ആനപ്പാറ മഹല്ല് ഖത്തീബ് അഫ്‌സല്‍ യമാനി സ്‌കൂള്‍ ലീഡര്‍ മനു തോമസിന് പത്രം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം മേരി ടീച്ചര്‍, പ്രധാനാധ്യാപകന്‍ കെ.എ തമ്പി, സുപ്രഭാതം ഏജന്റ് മുത്തലിബ് മൗലവി സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ബാസ് പുളിക്കല്‍ സ്വാഗതവും നന്മ യുവജന സംഘം സെക്രട്ടറി ആലിക്കുട്ടി നന്ദിയും പറഞ്ഞു.
മാളിക ജി.എല്‍.പി സ്‌കൂള്‍ 1981ല്‍ ആനപ്പാറ മദ്‌റസയില്‍ 61 കുട്ടികളുമായാണ് ആരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം സമീപത്ത് ദാനമായി ലഭിച്ച 2.64 ഏക്കര്‍ സ്ഥലത്തേക്ക് സ്‌കൂള്‍ മാറ്റി സ്ഥാപിച്ചു. നെന്മേനി പഞ്ചായത്തിലെ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള പ്രാഥമിക വിദ്യാലയമാണിത്. നാട്ടുകാരുടെ സഹകരണത്തോടെ രണ്ട് ഹൈടെക് ക്ലാസ് റൂമുകള്‍, ജൈവ വൈവിധ്യ പാര്‍ക്ക് എന്നിവ സമീപ കാലത്ത് കൈവരിച്ച നേട്ടമാണ്. 135 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിലേക്ക് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ആറ് ഹൈടെക് ക്ലാസ് റൂമുകള്‍ അനുവദിച്ചതിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."