വീണുകിട്ടിയ പണം തിരിച്ചേല്‍പ്പിച്ച് മദ്റസാ വിദ്യാര്‍ഥികള്‍
മാവൂര്‍: റോഡില്‍നിന്ന് വീണുകിട്ടിയ പണം ഉടമയെ ഏല്‍പ്പിച്ച് മദ്റസാ വിദ്യാര്‍ഥികള്‍ മാതൃകയായി. കല്‍പ്പള്ളി ഹയാത്തുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്റസയിലെ ഏഴാം തരം വിദ്യാര്‍ഥികളായ പുന്നോത്ത് അബ്ദുസ്സമദിന്റെ മക്കള്‍ നിജാസ്, സിയാദ്, കുനിയം മീത്തില്‍ ശംസുവിന്റെ മകന് ശാദില്‍ എന്നിവര്‍ക്കാണ് മദ്റസയിലേക്ക് പോകുംവഴിയില്‍ നോട്ട്കെട്ട് കളഞ്ഞുകിട്ടിയത്. ഉടമയെ അന്വേഷിച്ച് കണ്ടെത്തി വിദ്യാര്‍ഥികള്‍ പണം ഏല്‍പ്പിക്കുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ കരിശ്ശേരി അബ്ദുല്‍ കരീമില്‍ നിന്ന് കഴിഞ്ഞദിവസം രാത്രിയാണ് പണം നഷ്ടപ്പെട്ടത്. വിദ്യാര്‍ഥികളെ കല്‍പ്പള്ളി യൂനിറ്റ് എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. മുഹമ്മദ് അഷ്റഫ് റഹ്മാനി ഉപഹാരം നല്കി. കെ.എം റസാഖ് മുസ്ലിയാര്, ശഫീഖ് ഫൈസി, ഹാരിസ് മുസ്ലിയാര്, സിയാദ് പുന്നോത്ത്, പി.സി അനസ്, ശഫീഖ് എറക്കോട്ടുമ്മല്‍, പി.സി ഫാരിസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."